അർഹതയുള്ളവരുടെ ലിസ്റ്റ് അട്ടിമറിച്ച് നിയമനശ്രമം: ഉദ്യോഗാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു

.
കൽപ്പറ്റ: ഫിഷറീസ് വകുപ്പിൽ അർഹതയുള്ളവരുടെ ലിസ്റ്റ് അട്ടിമറിച്ച് നിയമനശ്രമം.മനം നൊന്ത് ഉദ്യോഗാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. മാനന്തവാടി സ്വദേശിനിയായ യുവതിയാണ് ഉദ്യോഗസ്ഥ കൂട്ടുകെട്ടിനെതിരെ ആത്മഹത്യക്ക് ശ്രമിച്ചത്. ലിസ്റ്റ് അട്ടിമറിച്ചതായി ഇവര്‍ പരാതിപ്പെടുന്നു. പരാതി പിന്‍വലിച്ചാലേ ജോലി നല്‍കുകയുള്ളൂവെന്ന് മേലുദ്യോഗസ്ഥര്‍ യുവതിയോട് പറഞ്ഞിരുന്നു. റാങ്ക് ലിസ്റ്റില്‍ മൂന്നാം സ്ഥാനക്കാരിയായി ഉണ്ടായിരുന്ന യുവതിയുടെ പേര് പുതിയ ലിസ്റ്റില്‍ ഉണ്ടായിരുന്നില്ല. പകരം യുവതിയുടെ താഴെ റാങ്കുള്ള മറ്റൊരാളെ ഉള്‍പ്പെടുത്തി പുതിയ ലിസ്റ്റ് പുറത്തിറക്കുകയായിരുന്നു. യോഗ്യതയുണ്ടായിട്ടും തന്നെ മനപ്പൂര്‍വ്വം ഒഴിവാക്കായത് സഹിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് അമിതയളവില്‍ മരുന്നു കഴിച്ച യുവതിയെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചികിത്സ തേടുകയും ചെയ്തിരുന്നു. യുവതി അപകടനില തരണം ചെയ്‌തെങ്കിലും മാനസികാഘാതത്തില്‍ നിന്നും മോചിതയായിട്ടില്ല. സംഭവം വിവാദമായതോടെ പരാതി ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമത്തിലാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരെന്നും സൂചനയുണ്ട്.
ലിസ്റ്റ് അട്ടിമറിച്ചതായി ഇവര്‍ പരാതിപ്പെടുന്നു. പരാതി പിന്‍വലിച്ചാലേ ജോലി നല്‍കുകയുള്ളൂവെന്ന് മേലുദ്യോഗസ്ഥര്‍ യുവതിയോട് പറഞ്ഞിരുന്നു. റാങ്ക് ലിസ്റ്റില്‍ മൂന്നാം സ്ഥാനക്കാരിയായി ഉണ്ടായിരുന്ന യുവതിയുടെ പേര് പുതിയ ലിസ്റ്റില്‍ ഉണ്ടായിരുന്നില്ല. പകരം യുവതിയുടെ താഴെ റാങ്കുള്ള മറ്റൊരാളെ ഉള്‍പ്പെടുത്തി പുതിയ ലിസ്റ്റ് പുറത്തിറക്കുകയായിരുന്നു. യോഗ്യതയുണ്ടായിട്ടും തന്നെ മനപ്പൂര്‍വ്വം ഒഴിവാക്കായത് സഹിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് അമിതയളവില്‍ മരുന്നു കഴിച്ച യുവതിയെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചികിത്സ തേടുകയും ചെയ്തിരുന്നു. യുവതി അപകടനില തരണം ചെയ്‌തെങ്കിലും മാനസികാഘാതത്തില്‍ നിന്നും മോചിതയായിട്ടില്ല. സംഭവം വിവാദമായതോടെ പരാതി ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമത്തിലാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരെന്നും സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post മിഷൻ ഡ്രീംസ്‌ മിസ് ഇന്ത്യ 2022: ഫൈനൽ ലിസ്റ്റിൽ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയായി ജൊവാന ജുവൽ
Next post കേരള സുന്നീ ജമാഅത്ത് മീലാദ് ക്യാംപയിൻ ബുധനാഴ്ച
Close

Thank you for visiting Malayalanad.in