ക്ഷീര കർഷകനും താങ്ങുവില ലഭ്യമാക്കണം – കർഷകമോർച്ച

കാലിത്തീറ്റ വിലവർദ്ധനവ് നാലു വർഷം കൊണ്ട് രണ്ട് ഇരട്ടിയായി വർദ്ധിച്ചിട്ടും, ക്ഷീര കരക്ഷകന് അന്നുണ്ടായിരുന്ന പാൽ വില ലിറ്ററിന് 36 രൂപ മാത്രമാണ് കേരളത്തിൽ ലഭ്യമാകുന്നത്. ഡൽഹിയിലടക്കമുള്ള സംസ്ഥാനങ്ങളിൽ ക്ഷീര കർഷകരുടെ പാലിന് 100 രൂപ വരെ ലഭിക്കുന്നു. അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരെ കൂടിയ വിലയ്ക്ക് പാൽ സംഭരിക്കുന്ന മിൽമ ക്ഷീര കർഷകർക്ക് ന്യായവില നല്കുന്നതിൽ വിമുഖത കാട്ടുന്നത് കേരളത്തിലെ ക്ഷീര കർഷകരോടുള്ള വെല്ലുവിളിയാണ്. ലോക മാതൃകയായ ഗുജറാത്തിലെ അമൂൽ മോഡൽ വൻ വിജയമായിരിക്കെ ധാരാളം ക്ഷീര സംഘങ്ങളുള്ള കേരളത്തിൽ സംസ്ഥാന സർക്കാർ യാതൊന്നും പ്രവർത്തിയ്ക്കാത്തത് വലിയ പരാജയമാണെന്നും, കേന്ദ്ര സർക്കാർ എഫ് പി ഒ കൾ രൂപീകരിക്കുവാൻ 3500 കോടി നല്കിയതിൽ ഒരു എഫ് പി ഒ രുപവത്ക്കരിക്കുവാൻ പോലും തയ്യാറാകാത്ത സംസ്ഥാന സർക്കാർ ക്ഷീര കർഷകർക്ക് ബാധ്യതയായി തീർന്നിരിക്കുകയാണെന്നും വയനാടൻ ജനതയെ എന്നും ദുരിതത്തിലാക്കുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരത്തിനുള്ള നിരവധി പദ്ധതികളും മാർഗ്ഗങ്ങളുമുണ്ടായിട്ടും സംസ്ഥാന സർക്കാറിന്റെ ഭാഗത്തു നിന്നും ആവശ്യമായ ഇടപെടലില്ലാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കർഷകമോർച്ച സംസ്ഥാന ജന: സെക്രട്ടറി എ ആർ അജി ഘോഷ് പറഞ്ഞു. കൽപ്പറ്റ മാരാർജി ഭവനിൽ വച്ച് ചേർന്ന കർഷകമോർച്ച വയനാട് ജില്ലാ കമ്മിറ്റി യോഗം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം യോഗത്തിൽ കർഷകമോർച്ച ജില്ലാ പ്രസിഡണ്ട് ആരോടരാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന വൈസ് പ്രസിഡണ്ട് മാരായ രവീന്ദ്രൻ ചാക്കുത്ത്, എം വി രാമചന്ദ്രൻ, എം കെ ജോർജ് മാസ്റ്റർ സംസ്ഥാന കമ്മിറ്റി അംഗവും കോഫി ബോർഡ് മെമ്പറുമായ അരിമുണ്ട സുരേഷ്, ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി കെ ശ്രീനിവാസൻ, വൈസ് പ്രസിഡണ്ട് പി എം അരവിന്ദൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ജി കെ മാധവൻ, സി ബി മനോജ്കുമാർ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post മനുഷ്യത്വമില്ലാത്ത വികസനം അടിസ്ഥാനമില്ലാത്തതാണന്ന് മന്ത്രി കെ.രാധാകൃഷ്ണൻ
Next post മെഡിക്കൽ കോളേജിനായി ഭൂമി വിലക്ക് വാങ്ങുന്നതിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് ടി.ഉഷാകുമാരി
Close

Thank you for visiting Malayalanad.in