പനമരം ബ്ലോക്ക് പഞ്ചായത്ത് ഹരിത കര്‍മ്മസേന സംഗമം നടത്തി

പനമരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച് പഞ്ചായത്തുകളിലെ ഹരിത കര്‍മ്മസേനാംഗങ്ങളുടെ സംഗമം പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ സംഗംമം ഉദ്ഘാടനം ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷൻ ജില്ലാ കോഡിനേറ്റർ വി.കെ ശ്രീലത മുഖ്യപ്രഭാഷണം നടത്തി. ലോക കൈകഴുകൽ ദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ പോസ്റ്റർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പനമരം, പൂതാടി, കണിയാമ്പറ്റ, പുൽപ്പള്ളി, മുള്ളൻകൊല്ലി എന്നീ പഞ്ചായത്തുകളിലെ ഹരിത കര്‍മ്മ സേനാംഗങ്ങളുടെ സംഗമമാണ് നടത്തിയത്. നൂറ്റി മുപ്പതോളം വരുന്ന ഹരിത കർമ്മ സേന അംഗങ്ങളെ ആദരിച്ചു. അഞ്ച് ഗ്രാമപഞ്ചായത്തുകളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച പുൽപ്പള്ളി ഗ്രാമപഞ്ചായത്തിന് അവാർഡ് നൽകി. ഹരിത കർമ്മസേന അംഗങ്ങളുടെ കലാപരിപാടികളും നടന്നു. ഗദ്ദികയും കരകാട്ടവും ഹരിത കേരളം മിഷൻ മുന്നോട്ടുവെക്കുന്ന ആശയങ്ങൾ കേന്ദ്രീകരിച്ച് നടന്ന നാടകവും പരിപാടിയെ ശ്രദ്ധേയമാക്കി. പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ ഗഫൂർ കാട്ടി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ദിലീപ് കുമാർ, കമലാ രാമൻ, പി.കെ വിജയൻ, മേഴ്സി സാബു, പനമരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിത്യ ബിജുകുമാർ, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാൻ മേഴ്സി ബെന്നി പാറടിയിൽ, ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാൻ അഡ്വ. പി.ഡി. സജി, പനമരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ജി ഷീബ, ശുചിത്വ മിഷൻ ഐ.ഇ.സി അസിസ്റ്റൻന്റ് കോർഡിനേറ്റർ കെ. റഹീം ഫൈസൽ, ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് ഡവലപ്പ് മെന്റ് ഓഫീസർ കെ. ഷീബ, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കേരള ഗവര്‍മെണ്ട് നേഴ്‌സസ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികൾ.
Next post മന്ത്രി കെ. രാധാകൃഷ്ണന്‍ ഇന്ന് വയനാട്ടിൽ
Close

Thank you for visiting Malayalanad.in