മതനിരപക്ഷേ ഇന്ത്യക്കായ് യുവജന മുന്നേറ്റം: ഡി.വൈ.എഫ്.ഐ. ജാഥ തുടങ്ങി.

മാനന്തവാടി:
തൊഴിലില്ലായ്മക്കെതിരെ, മതനിരപക്ഷേ ഇന്ത്യക്കായ് യുവജന മുന്നേറ്റം എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്ഐ മാനന്തവാടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നവംബർ മൂന്നിന് സംഘടിപ്പിക്കുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചാരണാർത്ഥം നടത്തുന്ന കാൽനട ജാഥ രണ്ട് ദിവത്തെ പര്യടനം പൂർത്തിയാക്കി .ശനിയാഴ്ച വാളാട് മേഖലയിലെ വെണ്മണിയിൽ നിന്നും ജാഥാ ആരംഭിച്ചു.എം രജീഷ് ഉദ്ഘാടനം ചെയ്തു. ജയനാരായണൻ അധ്യക്ഷനായി. കെ ജി അർജുൻ സ്വാഗതം പറഞ്ഞു. തലപ്പുഴ,കണിയാരം എന്നീ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി എരുമത്തെരുവിൽ സമാപിച്ചു. തലപ്പുഴയിൽ രജീഷ് സ്വാഗതം പറഞ്ഞു ടി കെ പുഷ്‌പ്പൻ അധ്യക്ഷനായി, കണിയാരത്ത് ജിതുൻ സ്വാഗതം പറഞ്ഞു ജോയി കടവൻ അധ്യക്ഷനായി എരുമത്തെരുവിൽ നടന്ന സമാപന പൊതുയോഗം ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം പി പി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. അനിൽകുമാർ അധ്യക്ഷനായി. സിനാൻ ഏരുമത്തെരുവ് സ്വാഗതം പറഞ്ഞു. വിവിധ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ കെ ആർ ജിതിൻ,വൈസ് ക്യാപ്റ്റൻ അനിഷ സുരേന്ദ്രൻ,മാനേജർ കെ വിപിൻ,വി ബി ബബീഷ് , കെ അഖിൽ, അമൽ ജെയിൻ,വിഷ്ണു, നിരഞ്ജന അജയകുമാർ, സുജിത്ത് സി ജോസ് എന്നിവർ സംസാരിച്ചു. ഇന്നത്തെ പര്യടനം പൂർത്തികരിച്ച് ഗാന്ധി പാർക്കിൽ ജാഥ സമാപിക്കും. പൊതുയോഗം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് കെ എം ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Previous post മെഡിക്കല്‍ കോളജ് വിഷയത്തില്‍ ഒ ആര്‍ കേളു എം എല്‍ എയുടേത് രാഷ്ട്രീയ ചെപ്പടിവിദ്യ : കോണ്‍ഗ്രസ്
Next post പുതിയ പാഠം: കലക്ടര്‍ക്കൊപ്പം ഭരണകേന്ദ്രത്തെ തൊട്ടറിഞ്ഞ് എം.ആര്‍.എസ് വിദ്യാര്‍ത്ഥികള്‍
Close

Thank you for visiting Malayalanad.in