മെഡിക്കല്‍ കോളജ് വിഷയത്തില്‍ ഒ ആര്‍ കേളു എം എല്‍ എയുടേത് രാഷ്ട്രീയ ചെപ്പടിവിദ്യ : കോണ്‍ഗ്രസ്

കല്‍പ്പറ്റ: മെഡിക്കല്‍കോളജ് വിഷയത്തില്‍ ഒ ആര്‍ കേളു എം എല്‍ എയുടേത് രാഷ്ട്രീയ അടവുനയമാണെന്ന് കോണ്‍ഗ്രസ്. മെഡിക്കല്‍ കോളേജ് വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് സുവ്യക്തവും നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുള്ളതുമാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ജില്ലയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഉപകാരപ്രദവും സൗകര്യപ്രദവുമായ വയനാടിന്റെ മധ്യഭാഗമായ മടക്കിമലയിലെ സ്ഥലത്താണ് മെഡിക്കല്‍ കോളേജിന് നിര്‍മാണമാരംഭിച്ചത്. മെഡിക്കല്‍ കോളജ് വിഷയത്തില്‍ മാനന്തവാടി എം എല്‍ എ നടത്തിയ പത്രസമ്മേളനം രാഷ്ട്രീയ ചെപ്പടിവിദ്യയും, രാഷ്ട്രീയ ഗിമ്മിക്കും വയനാടന്‍ ജനതയെ പ്രദേശിക വാദം പ്രോത്സാഹിപ്പിച്ച് ഭിന്നിപ്പിക്കുന്ന വെറും പൊളിറ്റിക്കല്‍ സ്റ്റണ്ടും മാത്രമാണ്. അതുകൊണ്ട് തന്നെ മടക്കിമലയില്‍ സൗജന്യമായി ലഭിച്ച 50 ഏക്കര്‍ സ്ഥലത്ത് തന്നെ മെഡിക്കല്‍കോളജ് ആരംഭിക്കണം. അവിടെ സ്ഥലം അനുയോജ്യമല്ലെന്ന അശാസ്ത്രീയമായ റിപ്പോര്‍ട്ട് മറ്റ് ഗൂഢഉദ്ദേശങ്ങളോടെ ഒരു സി പി എം അനുഭാവിയായ ഉദ്യോഗസ്ഥനെ കൊണ്ട് ജില്ലയിലെ ചില സി പി എം നേതാക്കള്‍ മെനഞ്ഞെടുത്തതാണ്. ഈ വിഷയത്തില്‍ പലരും സമരരംഗത്ത് വരുന്നുണ്ട്. അത്തരം സമരങ്ങളോട് കോണ്‍ഗ്രസിന് ഒരു എതിര്‍പ്പും ഇല്ല. പക്ഷെ കോണ്‍ഗ്രസും യു ഡി എഫും നിരന്തരമായി ആവശ്യപെടുന്ന ഒരു കാര്യം മറ്റൊരു വിഭാഗം ആവശ്യപ്പെട്ടു എന്നത് കൊണ്ട് കോണ്‍ഗ്രസിന്റെ ആവശ്യം ഇല്ലാതാകുന്നില്ല. ജനകീയ വിഷയങ്ങളില്‍ കോണ്‍ഗ്രസ് നടത്തുന്ന സമരങ്ങളിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കുക. കോണ്‍ഗ്രസ് ഉത്തരവാദപ്പെട്ട ഒരു ബഹുജന രാഷ്ട്രീയകക്ഷി എന്ന നിലയില്‍ പാര്‍ട്ടി നടത്തുന്ന സമരങ്ങളില്‍ സമാന ചിന്താഗതിയുള്ള ആര്‍ക്കും പങ്കെടുക്കാവുന്നതാണ്. ഈ വിഷയത്തില്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ വമ്പിച്ച തുടര്‍ സമരങ്ങള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി അധ്യക്ഷന്‍ എന്‍.ഡി അപ്പച്ചന്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മെഡിക്കൽ കോളേജ് ഭൂമി -വിവാദം അനാവശ്യം – ആസ്പിരേഷണൽ ഗ്രൂപ്പ്
Next post മതനിരപക്ഷേ ഇന്ത്യക്കായ് യുവജന മുന്നേറ്റം: ഡി.വൈ.എഫ്.ഐ. ജാഥ തുടങ്ങി.
Close

Thank you for visiting Malayalanad.in