മെഡിക്കൽ കോളേജ് സമരത്തിന് പിന്തുണയുമായി വ്യാപാരികളും കെ.എം.സി.സി.യും കെ.എൽ.സി. എ യും.

മടക്കിമല മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റിക്ക് ഐക്യദാർഢ്യവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൽപ്പറ്റ യൂണിറ്റ് റാലി നടത്തി . പ്രസിഡൻറ് ഇ. ഹൈദ്രു, ജനറൽ സെക്രട്ടറി രഞ്ജിത്ത് നമ്പ്യാർ ശിവദാസ് മണവാട്ടി തനിമ അബ്ദുറഹ്മാൻ യൂത്ത് വിംഗ് പ്രസിഡൻറ് ഉണ്ണി കാമിയോ സെക്രട്ടറി പ്രമോദ് ഗ്ലാഡസൺ എന്നിവർ സംസാരിച്ചു. ആറാം ദിന സത്യാഗ്രഹ സമരം കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി .പി . റെനീഷ് ഉദ്ഘാടനം ചെയ്തു .വി പി . യൂസഫ് അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് വി.പി. റെനീഷിനൊപ്പം ആറ് ഭരണസമിതി അംഗങ്ങളും സത്യാഗ്രഹമനുഷ്ഠിച്ചു. കെ.എം സി.സി. കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഗഫൂർ കരണി, ഹസ്സൻ പച്ചിലക്കാട്, റഹീം പന്ന്യൻ എന്നിവർ നേതൃത്വം നൽകി. മെഡിക്കൽ കോളേജ് സമരത്തിന് കെ എൽ സി.എം പിന്തുണ പ്രഖ്യാപിച്ച് സത്യാഗ്രഹ പന്തലിലെത്തി. ജില്ലാ പ്രസിഡണ്ട് ഇവി. സജി, ജില്ലാ ജനറൽ സെക്രട്ടറി ടി.കെ. ഉമ്മർ, ഗോപി പൂതാടി , സെയ്ഫു വൈത്തിരി , സാജു വട്ടുകുന്നേൽ, കെ. ബാബു, ജാസിർ പിണങ്ങോട്, പി. കുഞ്ഞാലി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ലോകത്തെ ഏറ്റവും വലിയ ബൂട്ട് ഞായറാഴ്ച പുറപ്പെടും: പ്രദർശനം കോഴിക്കോട് കടപ്പുറത്ത് ബീച്ച് കൾചറൽ സ്റ്റേജിൽ
Next post ഏകതയുടെ പേരിൽ രാജ്യത്തെ വൈവിധ്യങ്ങൾ ഇല്ലാതാക്കരുത്. കെ.എ.ടി.ഫ്
Close

Thank you for visiting Malayalanad.in