ആരോപണം തെളിയിച്ചാൽ മെഡിക്കൽ കോളേജ് കർമ്മസമിതി പിരിച്ചുവിട്ട് ഒ.ആർ.കേളു എം.എൽ.എ. ക്ക് സിന്ദാബാദ് വിളിക്കാമെന്ന് ഭാരവാഹികൾ

കൽപ്പറ്റ: സാമ്പത്തിക സ്രോതസ്സ്, റിയൽ എസ്റ്റേറ്റ് തുടങ്ങി എം.എൽ.എ.ഒ. ആർ. കേളു ഉന്നയിച്ച അഴിമതി ആരോപണം തെളിയിച്ചാൽ കർമ്മസമിതി പിരിച്ച് വിട്ട് എം.എൽ എക്ക് സിന്ദാബാദ് വിളിക്കുമെന്ന് മടക്കി മല മെഡിക്കൽ കോളേജ് കർമ്മസമിതി ഭാരവാഹികൾ .തെളിയിക്കാൻ പറ്റിയില്ലങ്കിൽ ഒ.ആർ.കേളു ജനങ്ങളോട് .മാപ്പ് പറഞ് എം.എൽ.എ. സ്ഥാനം രാജിവെക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
അഞ്ച് രൂപയും പത്ത് രൂപയും ബക്കറ്റ് പിരിവെടുത്താണ് കർമ്മസതി പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകുന്നത്. സമരത്തെ തകർക്കാൻ മ്ലേഛമായ ആരോപണമാണ് എം.എൽ .എ. നടത്തുന്നത്. സമരം ജനങ്ങൾ ഏറ്റെടുത്തുവെന്ന് മനസ്സിലാക്കിയാണ് ഇങ്ങനെയൊരു പ്രചരണമെന്നും കർമ്മസമിതി ചെയർമാൻ ഇ.പി.ഫിലിപ്പ്ക്കുട്ടി, കൺവീനർ ഗഫൂർ വെണ്ണിയോട് , വിജയൻ മടക്കി മല , സുലോചന രാമകൃഷ്ണൻ എന്നിവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഭിന്നശേഷിക്കാരുടെ പാദരക്ഷ ഏറ്റെടുത്ത് മെമ്പറുടെ ‘പാദ സ്പർശം
Next post ലോകത്തെ ഏറ്റവും വലിയ ബൂട്ട് ഞായറാഴ്ച പുറപ്പെടും: പ്രദർശനം കോഴിക്കോട് കടപ്പുറത്ത് ബീച്ച് കൾചറൽ സ്റ്റേജിൽ
Close

Thank you for visiting Malayalanad.in