ഭിന്നശേഷിക്കാരുടെ പാദരക്ഷ ഏറ്റെടുത്ത് മെമ്പറുടെ ‘പാദ സ്പർശം

‘ വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ മാനസിക വെല്ലുവിളി നേരിടുന്ന നിർധനരായ മുഴുവൻ ഭിന്നശേഷിക്കാർക്കും സൗജന്യമായി പാദരക്ഷ നൽകുക എന്ന ഉദ്ദേശത്തോടെയുള്ള വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ മെമ്പർ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിലുള്ള പദ്ധതിയായ ‘പാദ സ്പർശം’ ആരംഭിച്ചു.
വെള്ളമുണ്ട പബ്ലിക്ക് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി പദ്ധതി ഉദ്‌ഘാടനം ചെയ്തു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പദ്ധതി വിശദീകരിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീർ കുനിങ്ങാരത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കല്യാണി,ബ്ലോക്ക് മെമ്പർമാരായ പി.കെ.അമീൻ,വി.ബാലൻ ഗ്രാമപഞ്ചായത്തംഗങ്ങളായ മേരി സ്മിത,പി .തോമസ്,സി.വി.രമേശൻ,രാധ.പി ലൈബ്രറി പ്രസിഡന്റ് എം.മോഹനകൃഷ്ണൻ,സെക്രട്ടറിഎം.സുധാകരൻ,എം.നാരായണൻ,എം.മണികണ്ഠൻ,എം.മുരളീധരൻ,എ.ജോണി,എം.വി.പൗലോസ്,മിഥുൻ മുണ്ടക്കൽ,കെ.കെ.ചന്ദ്രശേഖരൻ, തുടങ്ങിയവർ സംസാരിച്ചു.
മാധ്യമ പുരസ്‌കാര ജേതാവ് റഫീഖ് വെള്ളമുണ്ടയെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.
ഒരു പ്രാദേശിക സർക്കാർ സംവിധാനത്തിന്റെ ആഭിമുഖ്യത്തിൽ ഇത് ആദ്യമായിട്ടാണ് ഇത്തരം ഒരു ആശയം നടത്തപ്പെടുന്നത്. ഡിവിഷന്റെ പരിധിയിലെ അവശതയനുഭവിക്കുന്നവരുടെ പ്രയാസങ്ങൾ സൂക്ഷ്മ തലത്തിൽ കണ്ടത്തി അതിന് പരിഹാരം കാണുന്ന ഒട്ടേറേ പദ്ധതികളിൽ ഒന്നാണ് ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിലുള്ള പാദ സ്പർശവും. മറ്റുള്ളവരുടെ ശ്രദ്ധയിൽ ഉൾപ്പെടാത്ത ക്ഷേമ പ്രവർത്തനങ്ങൾ മികവോടെ ജനകീയ പിന്തുണയോടെ നടപ്പിലാക്കുന്ന വേറിട്ടതും മാതൃകാപരവുമായ പദ്ധതികളിൽ ‘പാദ സ്പർശവും’ ജനശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ തന്നെ സ്ഥാപിക്കും: ഒ.ആര്‍ കേളു എംഎല്‍എ
Next post ആരോപണം തെളിയിച്ചാൽ മെഡിക്കൽ കോളേജ് കർമ്മസമിതി പിരിച്ചുവിട്ട് ഒ.ആർ.കേളു എം.എൽ.എ. ക്ക് സിന്ദാബാദ് വിളിക്കാമെന്ന് ഭാരവാഹികൾ
Close

Thank you for visiting Malayalanad.in