മേപ്പാടി : തോട്ടം തൊഴിലാളികളുടെ സേവന വേതന കരാറിന്റെ കാലവധി 2021 ഡിസംബർ 30 ന് കാലവധി കഴിഞ്ഞ് പത്ത് മാസം പിന്നിടുമ്പോൾ സംസ്ഥാന സർക്കാർ ഇത് സമ്പന്ധിച്ച് ഇന്നേവരെ യാതൊരു നടപടികളും സ്വീകരിക്കുന്നില്ല സേവന വേതന വ്യവസ്ഥ സമ്പന്ധിച്ച് തീരുമാനം ഉണ്ടാകേണ്ട സംസ്ഥാന പ്ലാന്റേഷൻ ലേബർ കമ്മിറ്റി ഇന്നേവരെ പ്രാരംഭ ചർച്ച വരെ നടത്താത്ത ഗുരുതര സഹചര്യമാണ് നിലനിൽക്കുന്നത് സംസ്ഥാന സർക്കാർ തൊഴിൽ കാര്യമന്ത്രിയും വകുപ്പും ഇന്നേവരെ യാതൊരു തരത്തിലുള്ള ഇടപെടൽ നടത്താൻ തയ്യാറകുന്നില്ല ദൈനം ദിനം ജീവിത ചെലവ് വലിയ രീതിയിൽ വർദ്ധിക്കുമ്പോൾ ഇപ്പോൾ തൊഴിലാളികൾക്ക് ലഭിക്കുന്ന കുലി 427 രൂപ 35 പൈസയാണ് 2022 ജനവരി 1 മുതൽ കൂലി വർദ്ധനവ് ലഭികേണ്ട തൊഴിലാളിക്ക് അർഹമായ പത്ത് മാസം പിന്നിടുകയാണ് തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളുടെ അവസ്ഥ ഏറ്റവും ശോചനിയമായി നിൽക്കുന്നു താമസ സൗകര്യം രണ്ട് ലയങ്ങൾ ഒന്നാക്കി സൗകര്യം വർദ്ധിപ്പിക്കുവാനുള്ള തീരുമാനം നടപ്പിലാക്കുനില്ല പൊട്ടിപൊളിഞ്ഞതും മേൽക്കുര പൊളിഞ്ഞത് യഥാസമയം റിപ്പയർചെയ്യുന്നില്ല പല എസ്റ്റേറ്റുകളിലും അഴുക്ക് ചാൽ കക്കുസ് സെപ്റ്റിക്ക് ടാങ്ക് തുടങ്ങിയവ പൊട്ടിപൊളിഞ്ഞ അവസ്ഥയിലാണ് മെഡിക്കൽ ബില്ല് അറ്റൻഡർ നെയിം യാത്ര ബത്ത സർവ്വീസ് വെയിറ്റേജ് ഗ്രാറ്റി വിറ്റി പി എഫ് സമ്പന്ധിച്ച കാലഹരണ പെട്ട നിയമങ്ങളിൽ ദേദഗതി വരുത്തി തോട്ടം തൊഴിലാളി മേഖലയിൽ മാറ്റങ്ങൾ ഉണ്ടാക്കിയില്ലെങ്കിൽ സംഘടിതമായ തോട്ടം തൊഴിലാളി വ്യവസായം ക്രമേണ ക്ഷയിക്കുന്ന സാഹചര്യയാണ് നിലനിൽക്കുന്നത് മറ്റ് എല്ലാ തൊഴിൽ മേഖലകളിലും ആകർഷകമായ കുലിയും ആനുകൂല്യങ്ങളും സുരക്ഷിതത്വവും ലഭിക്കുമ്പോൾ നമ്മുടെ പരമ്പരാഗത തോട്ടം തൊഴിലാളി മേഖലയിൽ തൊഴിൽ ചെയ്യാൻ പുതിയ തലമുറ തയ്യാറാകാതെ വരുകയും പകരം ദിവസ വേതനാടിസ്ഥാനത്തിലും കോൺ ട്രാക്ട് വ്യവസ്ഥയിലും ഇപ്പോൾ തന്നെ അന്യ സംസ്ഥാന തൊഴിലാളികൾ വ്യാപകമായി ഈ മേഖലയിൽ ജോലി ചെയ്യുന്ന സാഹചര്യം ആണ് ഇപ്പോൾ ഉണ്ടായി കൊണ്ടിരിക്കുന്നത് അടിയന്തിരമായി തോട്ടം തൊഴിലാളികളുടെ കൂലി വർദ്ധനവ് ഉൾപ്പെടെ അടിസ്ഥാനപരമായ മുഴുവൻ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികൾക് നേതൃത്വം നൽകുമെന്നും ഇന്ത്യൻ നാഷണൽ പ്ലാൻറ്റേഷൻ വർക്കേഴ്സ് ഫെഡറേഷൻ ഐ എൻ ടി യു സി വയനാട് ജില്ല പ്രസിഡണ്ട് ബി സുരേഷ് ബാബു അറിയിച്ചു
വയനാട്ടിൽ മഴ ശക്തമായി കേന്ദ്ര സേനെയെത്തി :മരം വീണും മണ്ണിടിഞ്ഞും ഗതാഗത കുരുക്ക്. നെന്മേനി ഗ്രാമ പഞ്ചായത്തിൽ പല്ലടംകുന്നു നഗറിൽ വീടിനു മുകളിലേക്കു മരം വീണു മറ്റു...
. കൽപ്പറ്റ: വയനാട്ടിൽ കനത്ത മഴ തുടങ്ങി. ലക്കിടിയിൽ 103 മില്ലിമീറ്റർ മഴ ലഭിച്ചു. വൈത്തിരി ചാരിറ്റിയിൽ മണ്ണിടിഞ്ഞു. ആർക്കും പരിക്കില്ല. സ്വകാര്യ സ്ഥലത്തെ സംരക്ഷണ മതിലാണ്...
കൽപ്പറ്റ:-സംസ്ഥാന സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കും ജനദ്രോഹ നയങ്ങൾക്കു മെതിരെ യു ഡി ടി എഫ് നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യു ഡി ടി എഫ്...
വൈത്തിരി: സ്വന്തം ഉപയോഗത്തിനും വില്‍പ്പനക്കുമായി സൂക്ഷിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കോഴിക്കോട്, താമരശേരി, രാരോത്ത് വി.സി. സായൂജ്(33)നെയാണ് ലഹരി വിരുദ്ധ സ്ക്വാഡും വൈത്തിരി പോലീസും...
തിരുവനന്തപുരം : കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷനും മെട്രോ മാര്‍ട്ടും സംയുക്തമായി 2026 ജനുവരി 16 മുതല്‍ 18 വരെ എറണാകുളം അങ്കമാലി അഡ്ലക്സ് കണ്വെന്ഷന്...
- _താമരശ്ശേരി ചുരത്തിലെ ഗതാഗതകുരുക്കിന് ശാസ്ത്രീയ പരിഹാരം കാണണം_ കൽപ്പറ്റ: ഇസ്രയേൽ - അമേരിക്കൻ ഭീകരത ഫലസ്തീനികളെ കശാപ്പ് ചെയ്യുന്നത് തുടരുകയാണ്. ആയുധം പ്രയോഗിച്ചും ഭക്ഷണം നിഷേധിച്ച്...