തനിമ കലാ സാഹിത്യ വേദിക്ക് പുതിയ ഭാരവാഹികൾ

കൽപറ്റ: തനിമ കലാ സാഹിത്യ വേദി വയനാട് ജില്ലാ കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ടി കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ പ്രസിഡന്റായി ഫൈസൽ കൽപറ്റയും സെക്രട്ടറിയായി ഫൈസൽ പനമരവും തെരഞ്ഞെടുക്കപ്പെട്ടു. ലസിജ എം എ (വൈ.പ്രസിഡന്റ് ) നജ്മ സലിം (ജോയന്റ് സെക്രട്ടറി) വിവിധ വകുപ്പു കൺവീനർമാരായി ഖുതുബ് ബത്തേരി ( സാഹിത്യം), യു.സി മുഹമ്മദ് കുട്ടി (സംഗീതം), റിയാസ് പനമരം (നാടകം, സിനിമ ), അബു പൂക്കോട് (ചിത്രകല ) എന്നിവരെയും തെരഞ്ഞെടുത്തു. തനിമ ജില്ല രക്ഷാധികാരി ടി.പി യൂനുസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സലിം കുരിക്കളകത്ത് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. സി.കെ സമീർ സ്വാഗതവും യു.സി മുഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ലഹരി വിരുദ്ധ റാലിയും മാരത്തോണും സംഘടിപ്പിച്ചു
Next post തോട്ടം തൊഴിലാളി മേഖല ആശങ്കയ്ക്ക് പരിഹാരം കാണണം: പ്ലാൻറ്റേഷൻ വർക്കേഴ്സ് ഫെഡറേഷൻ .
Close

Thank you for visiting Malayalanad.in