വയനാട് മെഡിക്കൽ കോളേജ് സമരത്തിൽ പങ്കാളികളായി ജൈന സമാജം

വയനാട് മെഡിക്കൽ കോളേജ് സമരത്തിൽ പങ്കാളികളായി ജൈന സമാജം.
മടക്കിമല മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റ് പടിക്കൽ നടത്തുന്ന ദശദിന സത്യാഗ്രഹത്തിൻ്റെ അഞ്ചാം ദിവസമാണ് വയനാട് ജൈന സമാജം പ്രവർത്തകർ സത്യാഗ്രഹമിരുന്നത്. കൽപ്പറ്റ ഗ്രാമം ദേവസ്വം ട്രസ്റ്റ് പ്രസിഡണ്ട് കെ.ജി.ജയപ്രകാശിൻ്റെയും ജൈന സമാജം മുൻ സെക്രട്ടറി മഹേന്ദ്രകുമാറിൻ്റെയും ജൈനമഹിളാ സമാജം പ്രസിഡണ്ട് സുരേഖ ബാബുവിൻ്റെയും നേതൃത്വത്തിൽ അമ്പതിലധികം പേരാണ് സത്യാഗ്രഹ സമരം നടത്തിയത്.
അഞ്ചാം ദിന സമരം വരദൂർ അനന്തനാഥ ട്രസ്റ്റ് പ്രസിഡണ്ട് വി.വി.ജിനചന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു.വിജയൻ മടക്കി മല അധ്യക്ഷത വഹിച്ചു. സുലോചന രാമകൃഷ്ണൻ, ജയശ്രീ ശീതള നാഥ്, വി.വി.വർദ്ധമാനൻ, എഴുത്തുകാരൻ നാസിർ പാലൂർ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പാൽച്ചുരം അപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു
Next post ലഹരി വിരുദ്ധ റാലിയും മാരത്തോണും സംഘടിപ്പിച്ചു
Close

Thank you for visiting Malayalanad.in