വയനാട് പാൽചുരത്തിൽ ലോറി മറിഞ്ഞു ഒരാൾ മരിച്ചു: ഒരാൾക്ക് പരിക്ക്

മാനന്തവാടി: കണ്ണൂർ – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന
പാൽച്ചുരം ചുരത്തിൽ ആശ്രമം ജംഗ്ഷന് സമീപം ലോറി മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു. മറ്റൊരാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് സ്വദേശികളായിരുന്നു ലോറിയിലുണ്ടായിരുന്നത്.
ഇലക്ട്രിക് ലൈനിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. ഡ്രൈവർ ലോറിക്കുള്ളിൽ കുടുങ്ങി കിടക്കുകയായിരുന്നു. . ചുരം വഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടിരിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. മണിക്കൂറുകൾക്കുള്ളിൽ ഭാഗികമായി ഗതാഗതം പുന:സ്ഥാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മലബാർ ഗോൾഡ് & ഡയമണ്ട്സ് കൽപ്പറ്റ ഷോറൂമിൽ അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന ബ്രൈഡൽ ജ്വല്ലറി ഷോ ആരംഭിച്ചു
Next post മെഡിക്കൽ കോളേജ് മടക്കി മലയിൽ വേണമെന്ന് വ്യാപാരി വ്യവസായി കോണ്‍ഗ്രസ് ജനറല്‍ബോഡി യോഗം.
Close

Thank you for visiting Malayalanad.in