പത്തനംതിട്ടയിൽ കുട്ടികളെ ഉപയോഗിച്ച് പരസ്യ മന്ത്രവാദം; മന്ത്രവാദിനിയും ഭർത്താവും പൊലീസ് കസ്റ്റഡിയിൽ

മലയാലപ്പുഴയിലെ വാസന്തി മഠത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മന്ത്ര വാദം നടത്തിയ മന്ത്രവാദിനി പൊലീസ് കസ്റ്റഡിയിൽ. മന്ത്രവാദിനിയെയും ഭർത്താവിനെയുമാണ് കസ്റ്റഡിയിലെടുത്തത്. ട്വന്റിഫോർ വാർത്തയെ തുടർന്ന് നാട്ടുകാരുടെയും യുവജന സംഘടനകളുടെയും പ്രതിഷേധത്തെ തുടർന്നാണ് പൊലീസ് എത്തിയത്. പ്രതിഷേധക്കാർ വീടിന് പുറത്ത് ഉണ്ട്. ചോദ്യം ചെയ്യലിന് ശേഷമാകും ഏതെല്ലാം വകുപ്പുകൾ ചുമതമെന്ന് തീരുമാനിക്കുകയെന്ന് പൊലീസ് അറിയിച്ചു.
സ്ഥാപനം പൂട്ടുന്നത് വരെ നിരന്തരം സമരം ഉണ്ടാകുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. മഠത്തിന് മുന്നിൽ പ്രതിഷേധവുമായി വിവിധ യുവജന സംഘടനകൾ ഇപ്പോഴും വീടിന് പുറത്തുണ്ട്. ഡിവൈഎഫ്ഐ യൂത്ത് കോൺഗ്രസ് ബിജെപി പാർട്ടികളുടെ യുവജനസംഘടനകളാണ് പ്രതിഷേധവുമായി വാസന്തി മഠത്തിൽ എത്തിയത്.

ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം മന്ത്രവാദത്തെ പറ്റി അന്വേഷിക്കും. മന്ത്രവാദത്തിനിടെ കുട്ടി ബോധരഹിതനായി വീഴുന്ന ദൃശ്യങ്ങൾ ട്വന്റി ഫോറിന് ലഭിച്ചു. ഇവരെ എതിർക്കുന്ന നാട്ടുകാരെയൊക്കെ ഭീഷണിപ്പെടുത്തുകയും വീടിനുമുൻപിൽ പൂവ് ഇടുകയും ചെയ്യുകയാണ്.
കൂടാതെ നാല്പത്തിയൊന്നാം ദിവസം മരിച്ചുപോകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും നാട്ടുകാർ പറഞ്ഞു. മാത്രമല്ല നാട്ടുകാരെ ഭീഷണിപ്പെടുത്താൻ ഗുണ്ടകളെ ഉപയോഗിക്കുകയും ചെയ്യുന്നു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടും അന്വേഷണത്തിന് വരുമ്പോൾ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയാണെന്ന് നാട്ടുകാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കോഫി ഫാർമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രഥമ അഖിലേന്ത്യാ സമ്മളനം: ലോഗോ പ്രകാശനം ചെയ്തു.
Next post സെക്രട്ടറിയേറ്റ് മാര്‍ച്ച് വിജയിപ്പിക്കുമെന്ന് കേരള സ്‌റ്റേറ്റ് ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷൻ.
Close

Thank you for visiting Malayalanad.in