വയനാട് ജനമൈത്രി പോലീസിൻ്റെ കായിക ക്ഷമത പരിശീലന പദ്ധതി ആരംഭിച്ചു

കൽപ്പറ്റ: വയനാട് ജില്ലയിലെ പിന്നോക്ക വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കൾക്ക് പോലീസ്, എക്സൈസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ, ഫയർമാൻ, ആർമിയിലെ വിവിധ വിഭാഗങ്ങൾ, തുടങ്ങി കായിക ക്ഷമത ആവശ്യമുള്ള തൊഴിൽ അവസരങ്ങളിൽ മത്സരിച്ച് വിജയം നേടുന്നതിനായി, വയനാട് ജില്ല ജനമൈത്രി പോലീസ് ആവിഷ്കരിച്ച് ജില്ലാ ട്രൈബൽ ഡിപ്പാർട്ട്മെൻ്റിൻ്റ സഹകരണത്തോടെ നടത്തിവരുന്ന കായിക ക്ഷമത പരിശീലന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ബത്തേരി സർവ്വജന സ്ക്കൂളിൽ വച്ച് വയനാട് ജില്ല പോലീസ് മേധാവി ആർ.ആനന്ദ് നിർവ്വഹിച്ചു. സുൽത്താൻബത്തേരി പോലീസിൻ്റെ നേതൃത്വത്തിൽ സർവ്വജന ഹൈസ്കൂൾ ,ഗ്രൗണ്ടിലും, തിരുനെല്ലി പോലീസിൻ്റെ നേതൃത്വത്തിൽ കാട്ടിക്കുളം ജി.എച്ച് ‘ എസ്.എസ്. ഗ്രൗണ്ടിലും വച്ച് കായിക ക്ഷമത പരിശീലന പദ്ധതി നടത്തിവരുന്നണ്ട്.കായിക പരിശീലന പദ്ധതിയിൽ ബത്തേരിയിൽ 145 പേരും കാട്ടിക്കുളത്ത് 81 പേരും പങ്കെടുത്ത് പരിശീലനം നേടുന്നുണ്ട്. സ്ക്കൂളlകളിലെ കായികാധ്യാപകരും പോലീസുദ്യോഗസ്ഥരുമാണ് ഇവർക്ക് പരിശീലനം നൽകുന്നത്. ജനമൈത്രി പദ്ധതിയുടെ ജില്ല നോഡൽ ഓഫീസറായ ജില്ല ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. മനോജ് കുമാർ അവർകളുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മാനന്തവാടി ടി.ഡി.ഒ. (Tribal Development Officer) സി. ഇസ്മയിൽ വിശിഷ്ട അതിഥിയായി പങ്കെടുക്കുകയും ബത്തേരി ടി.ഡി.ഒ. (Tribal Development Officer) പ്രമോദ് മുഖ്യ പ്രഭാഷണം നടത്തുകയും ബത്തേരി ഡി.വൈ.എസ്.പി. കെ.കെ. അബ്ദുൾ ഷെരീഫ് ,തിരുനെല്ലി എസ് – എച്ച് – ഒ. -.പി.എൽ.ഷൈജു ,സർവ്വജന ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ നാസർ., പി.ടി.എ. പ്രസിഡണ്ട് അസീസ് മാടാല ,കൗൺസിലർ പി.കെ. ജംഷീർ എന്നിവർ ആശംസകളറിയിച്ച് സംസാരിക്കുകയും ചെയ്തു. ബത്തേരി പോലീസ് സ്റ്റേഷൻ എ.എസ്.ഐ. സണ്ണി ജോസഫ് സ്വാഗതവും ജനമൈത്രി വയനാട് ജില്ല അസി. നോഡൽ ഓഫീസർ ശശിധരൻ കെ.എം നന്ദിയും പറഞ്ഞു. കായികാദ്ധ്യാപകരായ ഇ.കെ. ഏലിയാമ്മ ,സി.ബിനു എന്നിവരെ ചടങ്ങിൽ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മുചക്ര വാഹനത്തിലെത്തി ചക്ര കസേരയിലിരുന്ന് മെഡിക്കൽ കോളേജിനായി 12 ഭിന്നശേഷിക്കാർ ദശദിന സത്യാഗ്രഹത്തിൽ പങ്കാളികളായി
Next post പ്രധാനമന്ത്രി സംഘടിപ്പിക്കുന്ന അഗ്രി കോൺ ക്ലേവിലേക്ക് പ്രത്യേക ക്ഷണിതാവായി വയനാട് സ്വദേശിയായ ചക്ക സംരംഭക ജൈമി സജി
Close

Thank you for visiting Malayalanad.in