മുചക്ര വാഹനത്തിലെത്തി ചക്ര കസേരയിലിരുന്ന് മെഡിക്കൽ കോളേജിനായി 12 ഭിന്നശേഷിക്കാർ ദശദിന സത്യാഗ്രഹത്തിൽ പങ്കാളികളായി
കൽപ്പറ്റ: മുചക്ര വാഹനത്തിലെത്തി ചക്ര കസേരയിലിരുന്ന് മെഡിക്കൽ കോളേജിനായി 12 പേർ ദശദിന സത്യാഗ്രഹത്തിൽ പങ്കാളികളായി. മടക്കിമല വയനാട് മെഡിക്കൽ കോളേജ് കർമ്മസമിതി കലക്ട്രേറ്റ് പടിക്കൽ നടത്തുന്ന ദശദിന സത്യാഗ്രഹ സമരത്തിൻ്റെ മൂന്നാം ദിവസമാണ് 12 ഭിന്നശേഷിക്കാർ സത്യാഗ്രഹമിരിക്കുന്നത്. ഭിന്നശേഷിക്കാർക്കിടയിലെ സാമൂഹ്യ പ്രവർത്തകൻ കമൽ ജോസഫ് സമരം ഉദ്ഘാടനം ചെയ്തു. കർമ്മ സമിതി വൈസ് ചെയർമാൻ ഗഫൂർ വെണ്ണിയോട് അധ്യക്ഷത വഹിച്ചു. ചെയർമാൻ ഇ.പി. ഫിലിപ്പ് ക്കുട്ടി സമര ഭടൻമാർക്ക് ഹാരാർപ്പണം നടത്തി, സുലോചന രാമകൃഷ്ണൻ, റോയ് സെബാസ്റ്റ്യൻ ,ഇക്ബാൽ മുട്ടിൽ ,സി.പി..അഷ്റഫ് , വിജയൻ മടക്കി മല തുടങ്ങിയവർ പ്രസംഗിച്ചു.വിവിധ പഞ്ചായത്തു കമ്മിറ്റികളുടെ നേതൃത്വത്തിൽ സമരക്കാർക്ക് ഐക്യദാർഡ്യമർപ്പിച്ചു.
More Stories
സാംസ്കാരിക തലസ്ഥാനത്ത് കലയുടെ പൂരം
റിപ്പോർട്ട്: ദേവദാസ്. തൃശൂർ: കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ നടക്കുന്ന 64-ാമത് കേരള സ്കൂൾ കലോത്സവം - കലോൽസവം 2026 - മുഖ്യമന്ത്രി പിണറായി വിജയൻ ,...
ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിൽ വാർഷിക കായികമേള സംഘടിപ്പിച്ചു.
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...
നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18 വരെ
ബത്തേരി : പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും, വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18...
മിനിലോറിയിലിടിച്ച് ബൈക്ക് പൂർണ്ണമായി തകർന്നു; യാത്രികൻ നിസാര പരിക്കോടെ രക്ഷപ്പെട്ടു.
മാനന്തവാടി: മിനിലോറിയിലിടിച്ച് ബൈക്ക് പൂർണമായും തകർന്നിട്ടും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.എടവക വീട്ടിച്ചാൽ ഉത്ത വീട്ടിൽ മിഥ്ലാജ് (21) നാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ...
ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ വളർത്തിയയാൾ പിടിയിൽ
പനമരം: വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ ഒരാൾ പിടിയിൽ. ചെറുകാട്ടൂർ പരക്കുനി, ബീരാളി വീട്ടിൽ യൂനസ് (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ...
അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ മെഗാ സർജിക്കൽ ക്യാമ്പയിൻ; ശസ്ത്രക്രിയകൾക്ക് പ്രത്യേക ഇളവുകൾ
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ'...

