തിരുനെല്ലി ചേലൂര്‍ അസീസി എല്‍.പി സ്കൂളില്‍ നിര്‍മ്മിച്ച പാചകപ്പുര ഒ.ആര് കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി അധ്യക്ഷത വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ പാചകപ്പുര നിര്‍മ്മിച്ചത്. പ്രധാനധ്യാപിക സിസ്റ്റര്‍ ജിജി തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗോത്രക്ലബിന്റെ കൈയ്യെഴുത്ത് പതിപ്പ് പ്രകാശനം, പോഷന്‍ അഭിയാന് പച്ചക്കറി തൈ വിതരണം, വീട്ടു ലൈബ്രറി പ്രവര്‍ത്തനത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ കുട്ടികളെ ആദരിക്കല്‍, കലാപരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ടി. വത്സലകുമാരി, ജില്ലാ പഞ്ചായത്ത് അംഗം എ.എന്‍. സുശീല, ബ്ലോക്ക് പഞ്ചായത്ത് അംഗം ബി.എം. വിമല, പി.എന്‍. ഹരീന്ദ്രന്‍, രജനി ബാലരാജ്, ടി.സി. ജോസ്, ഹൃത്വിക് സുരേഷ്, പി.ടി.എ പ്രസിഡന്റ് റിജോ മാത്യു, സി.പി. നിധിമോള് തുടങ്ങിയവര്‍ സംസാരിച്ചു. (ചിത്രം)
കൽപ്പറ്റ:- വയനാട് ജില്ലയിൽ കോൺഗ്രസ് നടത്തുന്ന തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്താൻ കേരളത്തിൻ്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ജില്ലയിൽ...
. മേപ്പാടി: രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ സമയബന്ധിതമായ എൻഡോസ്കോപ്പി നടപടിയിലൂടെ വിജയകരമായി പുറത്തെടുത്ത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഗാസ്ട്രോ എന്ററോളജി വിഭാഗം കുട്ടിയുടെ...
മുഴുവന്‍ വീടുകളും പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് നല്കിയ വാക്കുപാലിക്കും കല്‍പ്പറ്റ: ചൂരല്‍-മുണ്ടക്കൈ ഉരുള്‍ദുരന്തബാധിതര്‍ക്കായുള്ള കോണ്‍ഗ്രസ് ഭവനപദ്ധതിക്കായി ഏറ്റെടുത്ത കുന്നമ്പറ്റയിലെ ഭൂമിയില്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ്...
- നിരവധി മോഷണ കേസുകളില്‍ പ്രതിയായ പി. സരുണിനെയാണ് ഗാനമേളക്കിടെ പിടികൂടിയത് മീനങ്ങാടി: മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി വിവിധ സ്ഥാപനങ്ങളില്‍ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവിനെ സാഹസികമായി...
റിപ്പോർട്ട്: ദേവദാസ്. തൃശൂർ: കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ നടക്കുന്ന 64-ാമത് കേരള സ്കൂൾ കലോത്സവം - കലോൽസവം 2026 - മുഖ്യമന്ത്രി പിണറായി വിജയൻ ,...
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...