സലീം കടവൻ ഒളിമ്പിക് അസോസിയേഷൻ വയനാട് ജില്ലാ സെക്രട്ടറി

കൽപറ്റ : ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറിയായി സലീം കടവനെ ഐക്യകണ്ഠേനേ തെരഞ്ഞെടുത്തു. ഒളിമ്പിക്സിൽ പ്രാതിനിധ്യമുള്ള 33 അംഗീകൃത കായിക സംഘടനകളുടെ കൂട്ടായ്മയാണ് ജില്ലാ ഒളിമ്പിക് അസോസിയേഷൻ . ഒളിമ്പിക്സിൽ അംഗീകരിച്ച കായിക ഇനങ്ങളിലെ സംസ്ഥാന ടീമുകളെ കേരള ഒളിമ്പിക് അസോസിയേഷൻ മുഖേനെ യാണ് ദേശീയ ഗെയിംസ്, ഒളിമ്പിക്സ് എന്നീ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നത് … ജില്ലയുടെ കായിക മേഖലയുടെ ഉന്നമനത്തിനായി പ്രവർത്തിച്ചവരിൽ പ്രമുഖനാണ് സലീം കടവൻ . കഴിഞ്ഞ 25 വർഷമായി വയനാടൻ കായിക മേഖലയിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. മുൻ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് , ഖജാൻജി , എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സ്പേർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് ആണ് . പ്രധാന കായിക സംഘടനകളായ ഫുട്ബാൾ , ക്രിക്കറ്റ്, ഹോക്കി , സൈക്ലിംഗ്, നെറ്റ് ബോൾ, എന്നിവയുടെ ഭാരവാഹിയായി പ്രവർത്തിച്ചു വരുന്നു. ജിനചന്ദ്രൻ ജില്ലാ സ്റ്റേഡിയം, കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം എന്നിവയുടെ പൂർത്തീകരണത്തിന് മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിലെ ക്രമ വിരുദ്ധ നടപടികൾക്ക് വിലക്കേർപ്പെടുത്തി വകുപ്പ് മേധാവി.
Next post സ്‌റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അപേക്ഷകനെ വിചാരണ ചെയ്യുന്നത് നിയമവിരുദ്ധമെന്ന് വിവരാകാശ കമ്മീഷണർ എ. അബ്ദുൾ ഹക്കീം. കണ്ണൂർ:
Close

Thank you for visiting Malayalanad.in