.
കൽപ്പറ്റ: വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ക്രമവിരുദ്ധ നടപടികളിൽ കർശന നിർദ്ദേശം നൽകി വകുപ്പധ്യക്ഷൻ. ക്രമവിരുദ്ധമായി ഇറക്കിയ ഉത്തരവുകളിൽ അന്തിമ തീരുമാനം സ്വീകരിച്ച് ജീവനക്കാർക്ക് അനുകൂലമായി ഉത്തരവ് ഇറക്കുന്ന മുറക്ക് മാത്രം 2022 വർഷത്തെ ഓൺലൈൻ ട്രാൻസ്ഫർ ഉത്തരവ് ഇറക്കുന്നതിന് അനുമതി നൽകുകയുള്ളുവെന്ന് കാണിച്ചാണ് ഡയറക്ടർ ഉത്തരവിറക്കിയത്. വയനാട് മലപ്പുറം ജില്ലകൾക്കാണ് ഇത്തരത്തിൽ നിർദ്ദേശം നൽകിയിട്ടുള്ളത്.
ചട്ടവിരുദ്ധമായി ഉത്തരവുകൾ ഇറക്കി ജീവനക്കാരെ ദ്രോഹിക്കുന്ന നടപടികൾക്കെതിരെ കേരള എൻ.ജി.ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ സമരപരമ്പരകൾ തന്നെ നടത്തിയിരുന്നു. അസോസിയേഷൻ്റെ സമര പോരാട്ടങ്ങളുടെ വിജയമാണിതെന്ന് ജില്ലാ പ്രസിഡണ്ട് മോബിഷ് പി.തോമസ് അഭിപ്രായപ്പെട്ടു. ജീവനക്കാരുടെ അവകാശ ലംഘനങ്ങൾക്കെതിരെ പ്രക്ഷോഭങ്ങൾ ഇനിയും തുടരുമെന്നും അന്തിമ വിജയം നീതിക്കായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇതേ തുടർന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ വിശദീകരണ യോഗം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് ഉദ്ഘാടനം ചെയ്തു. ബി. സുനിൽകുമാർ, കെ.ജി.പ്രശോഭ്, ബിജു ജോസഫ്, ഡി. രമാകാന്തൻ, ടി.പി.എൽദോ തുടങ്ങിയവർ സംസാരിച്ചു
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....