ലൈലയുമായുള്ള ഷാഫിയുടെ വേഴ്ച ഭഗവത് സിംഗ് പ്രാർത്ഥനയോടെ നോക്കിനിന്നു ; പത്മയുടെയും റോസ്ലിയുടെയും മാംസം ഭക്ഷിച്ചു.

(ഈ വാർത്ത കുട്ടികളുടെ മുമ്പിൽ വെച്ച് വായിക്കരുത്.)
പത്തനം തിട്ടയിൽ നടന്ന നരബലി പ്രാകൃത രീതിയിലുള്ളതായിരുന്നുവെന്നതിന് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. ആഭിചാര ക്രിയകളെക്കുറിച്ച് പരാമർശിക്കുന്ന പുസ്തകങ്ങൾ എത്തിച്ച് നൽകി അത് ഭഗവത് സിംഗിനെ കൊണ്ടും ഭാര്യ ലൈലയെ കൊണ്ടും വായിപ്പിച്ച് അതിനനുസരിച്ചാണ് മുഹമ്മദ് ഷാഫി നരബലി ആസൂത്രണം ചെയ്തത്. തട്ടികൊണ്ട് പോയ സ്ത്രീകളുടെ ശരീരം ജീവനോടെ വികൃതമാക്കിയും പ്രാകൃത രീതിയിൽ മുറിവേൽപ്പിച്ചും കൊല ചെയ്ത ശേഷം പത്മയുടെയും റോസ്ലിയുടെയും മാംസം ദമ്പതികൾ വേവിച്ച് ഭക്ഷിച്ചു. പച്ച മാംസം ഭക്ഷിക്കാനായിരുന്നു ഷാഫി നിർദ്ദേശിച്ചത്. അതിന് മടി തോന്നിയതിനാലാണ് വേവിച്ച് കഴിച്ചത്. സാമ്പാത്തിക അഭിവൃദ്ധിക്കും ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി നരബലി നടത്തി മാംസം ഭക്ഷിക്കണമെന്ന് ഷാഫി ദമ്പതികളെ വിശ്വസിപ്പിച്ചു.
ഭഗവത് സിംഗിൻ്റെ രണ്ടാം ഭാര്യ ലൈലയുമായി പല തവണ ഷാഫി ലൈംഗിക ബന്ധത്തിലേർപ്പെട്ടു. ഈ സമയം ഭഗവത് സിംഗ് പ്രാർത്ഥനയോടെ ഈ വേഴ്ച നോക്കി നിന്നു. ഇങ്ങനെ ഒട്ടനവധി ഞെട്ടിക്കുന്ന വിവരങ്ങളാണ് നരബലിയുമായി ബന്ധപ്പെട്ട് പത്തനം തിട്ടയിൽ നിന്നും പുറത്തുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post മൗണ്ടെയ്ൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ്: ഡബ്യൂ , ഒ.എച്ച് എസ് പിണങ്ങോട് ചാമ്പ്യൻമാർ.
Next post ലഹരിക്കെതിരെ ബോധവൽക്കരണവുമായി നന്മ വയനാട്
Close

Thank you for visiting Malayalanad.in