കോഴിക്കോട്: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേയും ഗള്‍ഫ് രാജ്യങ്ങളിലെയും പാചക മസാല മേഖലയിലെ മുന്‍നിരക്കാരായ ഈസ്റ്റേണ്‍ കോണ്‍ഡിമെന്റ്സ് പുതിയ സ്പൈസി ചിക്കന്‍ മസാല അവതരിപ്പിച്ചു. ഉപഭോക്താക്കളുടെ വളര്‍ന്നു വരുന്ന രുചി താല്പര്യങ്ങള്ക്ക് ഒത്തു പോകുന്ന പ്രീമിയം ബ്ലെന്‍ഡഡ് മസാലയാണിത്.
പരമ്പരാഗത ചിക്കന്‍ വിഭവങ്ങള്‍ക്ക് മികച്ച രുചിഭേദം നല്കാന് കഴിയുന്ന നാടന്‍ മസാലകളുടെ സന്തുലിതമായ ചേരുവയാണ് പുതുതായി അവതരിപ്പിച്ച മസാല. ഉന്നത രുചികള്‍ക്കു താല്പര്യം നല്കുന്ന ഉപഭോക്താക്കളെ മനസില്‍ കണ്ടുകൊണ്ടാണ് ഏറെ സൗകര്യപ്രദമായ സ്പൈസി ചിക്കന്‍ മസാല അവതരിപ്പിക്കുന്നത്. ആസ്വാദ്യമായ വാസനയോടെ ചിക്കന്‍ വിഭവങ്ങള്‍ ഒരുക്കാനായി ഉപഭോക്താക്കള്‍ക്ക് മറ്റൊരു മസാലയും ഉപയോഗിക്കേണ്ട ആവശ്യം ഇല്ലെന്ന നിലയാണ് ഇതിലൂടെ ഉണ്ടാകുന്നത്.
തങ്ങളുടെ ദൈനംദിന ഭക്ഷണത്തിന്റെ രുചി വര്‍ധിപ്പിക്കാനായി അടുക്കളകളില്‍ ബ്ലെന്‍ഡഡ് മസാലകള്‍ സ്ഥിരമായി സൂക്ഷിക്കുന്ന രീതി പരക്കെ സ്വീകരിക്കപ്പെട്ടിട്ടുണ്ടെന്ന് ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ് ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ മനോജ് ലാല്‍ വാനി പറഞ്ഞു. വാസന ഉയര്‍ത്തുന്ന ഈ പാക്കേജ്ഡ് മസാലകള്‍ ഉപഭോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ തയ്യാറാക്കുന്നതിന് ഏറെ സഹായകമാണ്. ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി നവീനമായ സേവനങ്ങള്‍ ലഭ്യമാക്കാനാണ് ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ് ശ്രമിക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യങ്ങളെ കുറിച്ചു തങ്ങള്‍ക്ക് മികച്ച ധാരണയായണുള്ളത്. അവര്‍ക്ക് ഏറ്റവും സൗകര്യപ്രദമായ രീതിയില്‍ അവര്‍ക്കാവശ്യമുള്ളതു ലഭ്യമാക്കാനും തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. മസാലയുടെ രുചി ഇഷ്ടപ്പെടുന്ന ഉപഭോക്താക്കള്‍ക്കും തങ്ങളുടെ ചിക്കന്‍ പാചകത്തിന് അധിക മികവു നല്കാന് ആഗ്രഹിക്കുന്നവര്‍ക്കും ഒരുപോലെ സൗകര്യപ്രദമായ രീതിയിലാണ് സ്പൈസി ചിക്കന്‍ മസാല മൂല്യ വര്‍ധിത രീതിയില്‍ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദക്ഷിണേന്ത്യന്‍, ഗള്‍ഫ് വിപണികളില്‍ ആധികാരിക ഇന്ത്യന്‍ ഭക്ഷണത്തിന്റെ പതാക വാഹകരായാണ് ഈസ്റ്റേണ്‍ കോണ്ടിമെന്റ് നിലനില്‍ക്കുന്നത്. സൗകര്യവും പ്രാദേശിക വിഭവങ്ങളുടെ ആധികാരിക രുചിയും അതു ലഭ്യമാക്കുന്നു. മറ്റ് മസാലകളുടെ സാന്നിധ്യത്തില്‍ കൂടുതല്‍ മെച്ചപ്പെടുന്ന മുളകാണ് ഈസ്റ്റേണ്‍ സ്പൈസി ചിക്കന്‍ മസാലയുടെ മുഖ്യ ഘടകം. എരിവുള്ളതും അതീവ രുചികരവുമായ ചിക്കന്‍ വിഭവങ്ങള്‍ തയ്യാറാക്കാന്‍ ഇത് ഉപഭോക്താക്കളെ സഹായിക്കും.
പ്രാരംഭ വിലയായി 100 ഗ്രാമിന് 45 രൂപ എന്ന നിലയില്‍ എല്ലാ ജനറല്‍ സ്റ്റോറഉകളിലും മോഡേണ്‍ ട്രെയ്ഡ് ഔട്ട്ലെറ്റുകളിലും സ്പൈസി ചിക്കന്‍ മസാല ലഭ്യമാണ്.
തിരുവനന്തപുരം: ദേശീയ ആംബുലൻസ് പൈലറ്റ് ദിനത്തിന്റെ ഭാഗമായി 108 ആംബുലൻസ് സർവീസിൽ ജോലി ചെയ്യുന്ന ആംബുലൻസ് പൈലറ്റുമാരുടെ പ്രവർത്തനങ്ങളെ ആദരിച്ചുകൊണ്ട് കേക്ക് മുറിച്ച് ആഘോഷിച്ചു. കോട്ടയത്ത് ആർ.ടി,...
കണിയാമ്പറ്റ:സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ അപകടകരമായ നിലയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കാലവര്‍ഷക്കെടുതിയില്‍ മരം മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം...
കോഴിക്കോട്: ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ – ഒമാക് കോഴിക്കോട് ജില്ലാ അഞ്ചാമത് സമ്മേളനവും വാർഷിക ജനറൽ ബോഡിയും കൊടുവള്ളിയിൽ നടന്നു....
പുൽപ്പള്ളി : ഏഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയവർക്ക് സ്വീകരണം നൽകി. ഏഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻ ഷിപ്പിൽ മെഡലുകൾ നേടി വയനാടിന്റെ അഭിമാനമായി മാറിയ എലൈൻ ആൻ...
. മാനന്തവാടി: തിരുനെല്ലി അപ്പപാറയിൽ യുവതി ജീവിത പങ്കാളിയുടെ വെട്ടേറ്റ് മരിച്ചു. പരിക്കുകളോടെ മകൾ ആശുപത്രിയിൽ ചികിത്സ തേടി. ചേകാടി വാകേരിയിൽ വാടകയ്ക്കു താമസിക്കുന്ന എടയൂർ കുന്ന്...