മംഗലശ്ശേരിമല ഗവണ്മെന്റ് എൽ പി സ്കൂളിന് പുതിയ കെട്ടിടമായി.

സ്കൂൾ കെട്ടിടം ഉദ്‌ഘാടനം ചെയ്തു
വെള്ളമുണ്ടഃ മാനന്തവാടി എം എൽ എ ഒ ആർ കേളു തന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 45 ലക്ഷം രൂപ ഉപയോഗിച്ച് വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ മംഗലശ്ശേരിമല ഗവണ്മെന്റ് എൽ പി സ്കൂളിൽ നിർമ്മിച്ച മനോഹരമായ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു.ഒ ആർ കേളു എം എൽ എ നിർവഹിച്ചു. ചടങ്ങിൽ വെള്ളമുണ്ട പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജംഷീർ കുനിങ്ങാരത്ത് അധ്യക്ഷം വഹിച്ചു. പ്രധാന അധ്യാപിക ഷീനു ജോസ് റിപ്പോർട്ട്‌ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെസ്റ്റിൻ ബേബി SSLC,+2 വിജയികളെ അനുമോദിച്ചു.ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി വിദ്യാലയ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി. ഒ ആർ കേളു എം എൽ എ,ജെസ്റ്റിൻ ബേബി, ജുനൈദ് കൈപ്പാണി എന്നിവരെ ബ്ലോക്ക് പഞ്ചായത്ത് അംഗം പി ചന്ദ്രൻ പൊന്നാട അണിയിച്ച് ആദരിക്കുകയും ആശംസ നേരുകയും ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ സി.എം അനിൽകുമാർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പി കല്യാണി,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.എ അസീസ്,പി രാധ.സാബു പി ആന്റണി,ധന്യ എം സി എന്നിവർ ആശംസകൾ അറിയിച്ചു.ചടങ്ങിന് പി ടി എ പ്രസിഡന്റ്‌ ചന്തു എം.കെ നന്ദി പറഞ്ഞു.തുടർന്ന് വിഭവസമൃദ്ധമായ സ്നേഹ വിരുന്നും കുട്ടികളുടെ കലാപരിപാടികളും നടന്നു. 1981 ൽ മുഖ്യമന്ത്രിയായിരുന്ന സ.ഇ കെ നായനാരുടെ കാലത്ത് അനുവദിച്ച ഈ സ്കൂളിലേക്കുള്ള റോഡുനവീകരണത്തിനും ഒ ആർ കേളു എം.എൽ.എ. 30 ലക്ഷം രൂപ അനുവദിക്കുകയും റോഡുപണി പൂർത്തീകരിച്ച് ഗതാഗതയോഗ്യമാക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്ലസ്ടു വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Next post കടുവ ശല്യത്തിൽ ജീവിതം വഴിമുട്ടിയപ്പോൾ തെരുവിലിറങ്ങി ജനം’. പ്രതിഷേധമിരമ്പി ഹർത്താൽ ദിന പ്രകടനം.
Close

Thank you for visiting Malayalanad.in