എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ സമര പ്രചാരണ ജാഥ സമാപിച്ചു

.
കോറോം:
എൻ ആർ ഇ ജി വർക്കേഴ്‌സ് യൂണിയൻ സമര പ്രചാരണ ജാഥ കോറോത്ത് സമാപിച്ചു. തൊഴിലുറപ്പ്‌ പദ്ധതി സംരക്ഷിക്കുക, പദ്ധതിയെ തകർക്കാനുള്ള കേന്ദ്രസർക്കാരിന്റെ നിയമവിരുദ്ധ ഉത്തരവുകൾ പിൻവലിക്കുക, ഒരു പഞ്ചായത്തിൽ ഒരേസമയം 20 പ്രവൃത്തികൾ മാത്രമേ പാടുള്ളുവെന്ന നിബന്ധന പിൻവലിക്കുക, തൊഴിൽദിനങ്ങൾ 200 ആക്കുക, കൂലി 600 രൂപയായി വർധിപ്പിക്കുക, നഗര തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുക, കൃഷിയും ക്ഷീരവികസനവും പദ്ധതിയിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഒക്ടോബർ 12 ന് കൽപ്പറ്റ പോസ്റ്റോഫിസിലേക്ക് നടത്തുന്ന മാർച്ചിൻ്റെയും ധർണയുടെയും പ്രചാരണത്തിൻ്റെ ഭാഗമായാണ് വാഹനജാഥ സംഘടിപ്പിച്ചത്. കഴിഞ്ഞ ശനി ആരംഭിച്ച ജാഥ ജില്ലയിലെ 23 കേന്ദ്രങ്ങളിൽ നിന്നും തൊഴിലുറപ്പ് തൊഴിലാളികൾ നൽകിയ ആവേശകരമായ സ്വീകരണം എറ്റു വാങ്ങിയാണ് നാല് ദിവസം നീണ്ടു നിന്ന പര്യടനം പൂർത്തിയാക്കിയത്. തിങ്കൾ കാട്ടിക്കുളത്ത് നിന്നും ആരംഭിച്ച ജാഥ മാനന്തവാടി, തലപ്പുഴ, രണ്ടേനാല്, പനമരം, വെള്ളമുണ്ട എന്നീ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി കോറോത്ത് അവസാനിപ്പിച്ചു. സമാപനയോഗത്തിൽ സുനിത ദിലീപ് അധ്യക്ഷയായി.ആർ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. ജാഥ ക്യാപ്റ്റൻ എൻ പ്രഭാകരൻ, വൈസ് ക്യാപ്റ്റൻ എൽസി ജോർജ്, മാനേജർ ടി ജി ബീന, സി ജി പ്രത്യുഷ്, പി സി ഹരിദാസ്, പി കെ സത്താർ എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കുറുവദ്വീപിലെയും എടക്കലിലെയും സന്ദർശക നിയന്ത്രണം പിൻവലിക്കണം : ഡബ്ല്യൂ. ഡി എം.
Next post സ്ത്രീകൾക്ക് സ്വയം സുരക്ഷ:’സേഫ് ലേഡി’ സൗജന്യ കരാട്ടെ പരിശീലനം
Close

Thank you for visiting Malayalanad.in