വേങ്ങര സബ് ജില്ല ശാസ്‌ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

മലപ്പുറം : ഒക്ടോബര്‍ 17 , 18, 19, തീയ്യതികളില്‍ എടരിക്കോട് പി കെ എം എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന വേങ്ങര സബ് ജില്ല ശാസ്‌ത്രോത്സവത്തിന്റെ ലോഗോ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം കെ റഫീഖ പ്രകാശനം ചെയ്തു. ചടങ്ങില്‍ വേങ്ങര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി കെ ബാല ഗംഗധരന്‍, ജനറല്‍ കണ്‍വീനര്‍ കെ മുഹമ്മദ് ഷാഫി, പബ്ലിസിറ്റി കണ്‍വീനര്‍ കെ പി അബ്ദുറഹ്മാന്‍ , കോ ഓഡിനേറ്റര്‍ പി എം ആശിഷ്, പ്രദര്‍ശന കമ്മറ്റി ജോയിന്റ് കണ്‍വീനര്‍ കെ ഷാജിര്‍ എന്നിവര്‍ പങ്കെടുത്തു.ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, പ്രവ്യത്തിപരിചയ , ഐ ടി മേളകളില്‍ പത്ത് ഗ്രാമ പഞ്ചായത്ത് പരിധിയിലെ 140 സ്‌കൂളുകളില്‍ നിന്ന് പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ നിന്നായി രണ്ടായിരത്തിലേറെ ശാസ്ത്ര പ്രതിഭകളാണ് മൂന്ന് ദിവസത്തെ മേളയില്‍ മാറ്റുരയ്ക്കുന്നത്. ഫോട്ടോ : വേങ്ങര സബ് ജില്ല ശാസ്‌ത്രോത്സവത്തിന്റെ ലോഗോ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം കെ റഫീഖ പ്രകാശനം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post കയര്‍ ഭൂവസ്ത്ര വിതാനം:ഏകദിന സെമിനാർ നടത്തി
Next post കോട്ടയം കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ചാമ്പ്യന്‍മാര്‍
Close

Thank you for visiting Malayalanad.in