മലപ്പുറം: കയര്‍ ഭൂവസ്ത്ര വിതാനം: സംരക്ഷണം എന്നിവയില്‍ അവബോധം സൃഷ്ടിക്കുകയെന്ന ഉദ്ദേശത്തോടെ കയര്‍ ഭൂവസ്ത്രത്തിന്റെ ഉപയോഗവും സധ്യതകളും എന്ന വിഷയത്തില്‍ ഏകദിന സെമിനാർ മലപ്പുറം ബ്ലോക്ക് പഞ്ചായത്തില്‍ നടന്നു. കൊണ്ടോട്ടി,മലപ്പുറം ബ്ലോക്ക് പഞ്ചായത്തുകളിലെയും ഈ ബ്ലോക്കുകള്‍ക്ക് കീഴിലുള്ള ഗ്രാമ പഞ്ചായത്തുകളിലെയും ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി കയര്‍ വികസന വകുപ്പിന്റെ പൊന്നാനി കയര്‍ പ്രോജക്ട് ഓഫീസ് നടത്തിയ ശില്‍പ്പശാല മലപ്പുറം ബ്ലോക്ക പഞ്ചായത്ത് പ്രസിഡന്റ് അഡ്വ അബ്ദുറഹിമാന് കാരാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റജുല പെലത്തൊടി അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത പ്രസിഡന്റ് ഷജിനി ഉണ്ണി മുഖ്യാതിഥിയായിരുന്നു.ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ പ്രൊഗ്രാം കോ ഓഡിനേറ്റര്‍ പി ജി വിജയകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ആര് അശ്വിന് വിഷയം അവതരിപ്പിച്ചു.ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത പ്രസിഡന്റ് എ പി ജമീല ടീച്ചര്‍, വാഴയൂര്‍ ഗ്രാമ പഞ്ചായത്ത പ്രസിഡന്റ് വാസുദേവന്‍ മാസ്റ്റര്‍, ഒതുക്കുങ്ങല്‍ ഗ്രാമ പഞ്ചായത്ത പ്രസിഡന്റ് മൂസ്സ കടമ്പോട്ട്, മൊറയൂര്‍ ഗ്രാമ പഞ്ചായത്ത പ്രസിഡന്റ് പി സുനീറ, വാഴക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെരീഫ തുടങ്ങിയവര്‍ സംസാരിച്ചു. പൊന്നാനി കയര്‍ പ്രൊജക്ടട് അസിസ്റ്റന്റ് രജിസ്ട്രാര്‍ വി ബി ഉണ്ണികൃഷ്ണന് ചര്‍ച്ചകള്‍ക്ക് നേതൃത്ത്വം നല്കി. പൊന്നാനി കയര്‍ പ്രൊജക്ട് ഓഫീസര്‍ പി എ ബഷീര്‍ സ്വാഗതവും മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുരേഷ് നന്ദിയും പറഞ്ഞു.
കോഴിക്കോട്: ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ – ഒമാക് കോഴിക്കോട് ജില്ലാ അഞ്ചാമത് സമ്മേളനവും വാർഷിക ജനറൽ ബോഡിയും കൊടുവള്ളിയിൽ നടന്നു....
പുൽപ്പള്ളി : ഏഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയവർക്ക് സ്വീകരണം നൽകി. ഏഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻ ഷിപ്പിൽ മെഡലുകൾ നേടി വയനാടിന്റെ അഭിമാനമായി മാറിയ എലൈൻ ആൻ...
. മാനന്തവാടി: തിരുനെല്ലി അപ്പപാറയിൽ യുവതി ജീവിത പങ്കാളിയുടെ വെട്ടേറ്റ് മരിച്ചു. പരിക്കുകളോടെ മകൾ ആശുപത്രിയിൽ ചികിത്സ തേടി. ചേകാടി വാകേരിയിൽ വാടകയ്ക്കു താമസിക്കുന്ന എടയൂർ കുന്ന്...
' അശ്വിൻ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രൻസ്, ലാൽ, അൽത്താഫ്, മിഥുൻ എം ദാസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി റിനോയ് കല്ലൂർ തിരക്കഥ എഴുതി...
ബത്തേരി: ലൈസൻസില്ലാതെ നിയമവിരുദ്ധമായി കാറിൽ തിരകളും(ammunitions) മാരകായുധങ്ങളും കടത്തിയ സംഭവത്തിൽ ഒരാളെ കൂടി പിടികൂടി. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ബത്തേരി, പുത്തൻകുന്ന്, കോടതിപ്പടി, പാലപ്പെട്ടി വീട്ടിൽ, സഞ്ജു...
മേപ്പാടി: ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ പത്മശ്രീ ഡോ. ആസാദ് മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 2021-22 അധ്യയന വർഷത്തിൽ...