എൻ്റെ ജോലിയെവിടെ? തൊഴിലില്ലായ്മക്കെതിരെ ഡി.വൈ.എഫ്.ഐ ജാഥകൾക്ക് തുടക്കമായി

കൽപ്പറ്റ :
“Where is my job? തൊഴിലില്ലായ്മക്കെതിരെ, മതനിരപക്ഷേ ഇന്ത്യക്കായ് യുവജന മുന്നേറ്റം” എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ നേതൃത്വത്തിൽ നവംബർ 3 ന് സംഘടിപ്പിക്കുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചരണാർത്ഥമുള്ള ബ്ലോക്ക് തല കാൽനട പ്രചരണ ജാഥയ്ക്ക് ജില്ലയിൽ തുടക്കമായി. മീനങ്ങാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജാഥ കൃഷ്ണഗിരിയിൽ വെച്ച് ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം ചെയ്തു. വിഷ്ണു ആവയൽ അദ്ധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ ഷാനിബ് പി.എച്ച്, വൈസ് ക്യാപ്റ്റൻ ജസീല ഷാനിഫ്, മാനേജർ ടി.പി. റിഥുശോഭ്, വി.സുരേഷ്, രെഥിൻ തുടങ്ങിയവർ സംസാരിച്ചു. രണ്ട് ദിവസത്തെ ജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം തിങ്കളാഴ്ച വൈകിട്ട് തോമാട്ടുചാലിൽ സമാപിക്കും. മറ്റ് 7 ബ്ലോക്ക് കമ്മിറ്റികളുടെ ജാഥകളും അടുത്ത ദിവസങ്ങളിൽ ആരംഭിക്കും. പുൽപ്പള്ളി, മാനന്തവാടി ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വലുള്ള ജാഥ ഒക്ടോബർ 14,15,16 തീയ്യതികളിലും കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വലുള്ള ജാഥ ഒക്ടോബർ 15,16,17 തീയ്യതികളിലും ബത്തേരി, വൈത്തിരി ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വലുള്ള ജാഥ ഒക്ടോബർ 15,16 തീയ്യതികളിലും പനമരം, കോട്ടത്തറ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വലുള്ള ജാഥ ഒക്ടോബർ 21,22,23 തീയ്യതികളിലുമാണ് നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Previous post വൈത്തിരിയിലെ കൂട്ടബലാത്സംഗം: പ്രതികൾക്ക് സെക്സ് റാക്കറ്റുമായി ബന്ധമെന്ന് സംശയം
Next post സൗജന്യ ഹൃദയരോഗനിർണയ ക്യാമ്പ് നടത്തി
Close

Thank you for visiting Malayalanad.in