Photo from shibubbc74

എങ്കളപണി തൊഴിലുറപ്പ് വർക്ക് ഷെഡ് പ്രവർത്തനമാരംഭിച്ചു.
തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഇരുമ്പുപാലം ഊരിൽ കൂൺ കൃഷി സംരംഭത്തിന്റെ പ്രവർത്തനവുമായ് ബന്ധപ്പെട്ട് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച എങ്കളപണി തൊഴിലുറപ്പ് വർക്ക്‌ ഷെഡിൻ്റെയും കൂൺകൃഷി വിളവെടുപ്പിൻ്റെയും ഉദ്ഘാടനം തിരുനെല്ലി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.വി. ബാലകൃഷ്ണൻ നിർവഹിച്ചു. പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും വാർഡ് മെമ്പറുമായ റുക്കിയ സൈനുദ്ധീൻ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി. ബാലസുബ്രഹ്മണ്യൻ മുഖ്യാതിഥിയായി. ഇരുമ്പുപാലത്ത് പ്രവർത്തിക്കുന്ന പ്രിയ മഷ്റൂം യൂണിറ്റാണ് കൂൺ കൃഷി ചെയ്യുന്നത്. തിരുനെല്ലി ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ പി. സൗമിനി, തിരുനെല്ലി സ്പെഷ്യൽ പ്രോജക്റ്റ്‌ കോർഡിനേറ്റർ ടി.വി. സായികൃഷ്ണൻ, തൊഴിലുറപ്പ് ഓവർസിയർ ബി. ജിനു തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഉറവ് – നബാർഡ് മുള നടീൽ പരിശീലനം – മുള കൃഷി പ്രചാരണം തുടങ്ങി.
Next post വയനാട്ടിൽ തമിഴനാട് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ആറ് പേർ റിമാൻഡിൽ: രണ്ട് പേർ ഒളിവിൽ
Close

Thank you for visiting Malayalanad.in