അഗ്നിവീർ റിക്രൂട്ട്മെൻ്റ് റാലി: മാതൃകയായി രണ്ട് യുവാക്കൾ

കോഴിക്കോട്ട് നടക്കുന്ന അഗ്നിവീർ സൈനീക റിക്രൂട്ട്മെന്റിന് വയനാട്ടിൽ നിന്ന് എത്തിയവരായിരുന്നു ശ്രീരാജ് ജെയിനും അഖിലും. റിക്രൂട്ട്മെന്റ് നടക്കുന്ന വെസ്റ്റ്ഹില്ലിലേക്കുള്ള നടത്തത്തിനിടെ നടക്കാവ് ഭാഗത്ത് എത്തിയപ്പോൾ റോഡ രികിൽ നിന്നും ഇരുവർക്കും ഒരു പഴ്സ് കിട്ടി. തുറന്ന് നോക്കിയപ്പോൾ അതിൽ 40,000 രൂപ. രണ്ട് പേരും ആ കാശുമായി തൊട്ടരികിലുള്ള നടക്കാവ് പൊലീസിലെത്തി. നടക്കാവ് സബ് ഇൻസ്പെക്ടർ കൈലാസ് നാഥിനെ പഴ്സ് ഏൽപ്പിച്ചാണ് വയനാട് വരദൂർ സ്വദേശിയകളായ ചെറുപ്പക്കാർ മാതൃകയായത്. വിദ്യാർത്ഥിയാണ് ശ്രീരാജ്. പ്ലസ് ടൂവിന് ശേഷം ഡിഗ്രിക്ക് പഠിക്കുന്നു. പരേതനായ യുവരാജാണ് പിതാവ്. മാതാവ് കനകപ്രഭ, പനമരത്ത് കൃഷ്ണ എഞ്ചിനിയേഴ്സിൽ ജീവനക്കാരനാണ് ജയദേവന്റെയും സൗമിനിയുടെയും മകനായ അഖിൽ. അഗ്നി വീർ പരിശീലനത്തിനിടെ മാതൃകാപരമായ ഇങ്ങനെ പ്രവർത്തിച്ചതിന് ഇരുവരെയും നടക്കാവ് പൊലീസ് അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണം, കേരള അഗ്രികൾച്ചറൽ മിനിസ്റ്റിരിയൽ സ്റ്റാഫ് ഫെഡറേഷൻ
Next post ഒക്ടോബർ 10: ലോക മാനസികാരോഗ്യ ദിനം: മാനസിക പ്രശ്നം നേരിടുന്ന കൂടുതൽ പേർക്ക് സഹായവുമായി തണൽ.
Close

Thank you for visiting Malayalanad.in