മാനന്തവാടി: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യട്ടറി പെൻഷൻ പുന:സ്ഥാപിക്കണമെന്ന് കേരള അഗ്രികൾച്ചറൽ മിനിസ്റ്റിറിയൽ സ്റ്റാഫ് ഫെഡറേഷൻ വയനാട് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.കേരളത്തിലെ വികസന സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കേണ്ട കോടിക്കണക്കിന് രൂപയാണ് പങ്കാളിത്ത പെൻഷനിലുടെ കോർപ്പറേറ്റുകൾ തട്ടിയെടുക്കുന്നത്. പെൻഷൻ സംരക്ഷണം സർക്കാർ ജീവനക്കാരുടെ മാത്രം വിഷയമല്ല. പൊതു സമ്പത്തിൻ്റെയും സുരക്ഷയുടെയും വിഷയമാണ്.സാധാരണക്കാരായ സർക്കാർ ജീവനക്കാരുടെ ശമ്പള വിഹിതവും പൊതു ഖജനാവിലെ പണവുമാണ് കോർപ്പറേറ്റുകൾ പങ്കാളിത്ത പെൻഷനിലൂടെ കൊണ്ടു പോകുന്നത്.ഇതിന് എതിരെ ജോയിൻ്റ് കൗൺസിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പ് ഈ മാസം 26 ന് നടത്തുന്ന മാർച്ച് വിജയിപ്പിക്കുവാനും കൺവെൻഷൻ തിരുമാനിച്ചു.വി സുജിത്ത് അധ്യക്ഷത വഹിച്ചു. ജോയിൻ്റ് കൗൺസിൽ സംസ്ഥാന ട്രഷറർ കെ.പി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ ബാബു മുഖ്യ പ്രഭാഷണം നടത്തി.കാംസഫ് സംസ്ഥാനസെക്രട്ടറി സതീഷ് കണ്ടില, ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ.എ പ്രേംജിത്ത്, സംസ്ഥാന കമ്മറ്റി അംഗം കെ എം സരിത, ആൻ്റണി എഡ്‌വേഡ് എന്നിവർ പ്രസംഗിച്ചു. അൻ്റണി എഡ്‌വേഡ്(പ്രസിഡൻ്റ്) രാജേഷ്കപ്പക്കടവ്, വി വിദ (വൈസ് പ്രസിഡൻ്റമാർ) വി സുജിത്ത് (സെക്രട്ടറി) കെ.ആ രജ്ഞിത്ത്, കെ പ്രിയ (ജോയിൻ്റ് സെക്രട്ടറിമാർ) ബിന്ദു മാത്യു(ട്രഷറർ) എന്നിവരെ ജില്ലാ ഭാരവാഹികളായി തെരഞ്ഞെടുത്തു.
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...
2024 ജൂലൈ 30ന് ഉരുളെടുത്ത് പോയ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുടുംബങ്ങള്‍ക്കായി തമിഴ്നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ പദ്ധതി പ്രദേശമായ...
ഞാന്‍ പേടിച്ചു പോയെന്ന് ചാനലുകള്‍ക്ക് വാര്‍ത്ത നല്കിയവരോട് പറഞ്ഞേക്ക്; തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പുനര്‍ജ്ജനിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട് ഒരു വര്‍ഷം മുന്‍പുള്ളത്; ഈ കേസില്‍...
. വെള്ളമുണ്ട.ജിദ്ദ കെ എം സി സി.സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ലത്തീഫ് ചാക്കനെ വെള്ളമുണ്ട സിറ്റി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു.റഷീദ്...
. രണ്ട് മ(ന്ത്രിതല യോഗങ്ങളിലായി സർക്കാർ കൈക്കൊണ്ട തീരുമാനങ്ങളും തൊഴിലാളികളുടെ മിനിമം കൂലി 700/- രൂപയാക്കുമെന്ന എൽ ഡി എഫിൻ്റെ പ്രകടന പത്രികാ വാഗ്ദാനവും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട്...