തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ അരക്കോടി രൂപ കുഴൽപ്പണ൦ പിടിച്ചു

മാനന്തവാടി’. തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ സംയുക്ത വാഹന പരിശോധനയിൽ അരക്കോടി രൂപ കുഴൽപ്പണ൦ പിടിച്ചു. മാനന്തവാടി എക്സൈസ് സ൪ക്കിൾ പാർട്ടിയു൦ എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയു൦ ചേർന്ന് ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് പോകുന്ന എസ്.എ.എം ടൂർസ് ആൻ്റ് ട്രാവൽസ് (. PY 05F 6348) കോൺട്രാക്ട് കാരിയേജ് ബസിലെ യാത്രക്കാരനായ
തമിഴ്നാട് മധുര സൗത്ത് മാസി പുക്കാറ ലൈനിലെ
വിജയ്ഭാരതി, :(40) എന്നയാളിൽ നിന്നുമാണ് മതിയായ രേഖകൾ ഇല്ലാതെ അനധികൃതമായി കൈവശം വെച്ച അരക്കോടി രൂപയുടെ (50,00000/-) കുഴൽപ്പണ൦ പിടിച്ചത്. . പരിശോധനക്ക് മാനന്തവാടി എക്സൈസ് സ൪ക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രൻ നേതൃത്വം നൽകി. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർന്മാരായ ജിനോഷ് പി ആർ, ലത്തീഫ് കെ എ൦, സിവിൽ എക്സൈസ് ഓഫീസർന്മാരായ എ. ദിപു, അർജുൻ എ൦, സാലി൦. ഇ, വിപിൻ കുമാർ പി. വി, വനിത സിവിൽ എക്സൈസ് ഓഫീസർ പ്രവീജ ജെ. വി എന്നിവ൪ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പിക്കപ്പ് തട്ടി തോട്ടം തൊഴിലാളി മരിച്ചു
Next post മുത്തങ്ങയിൽ എം.ഡി.എം.എ.യുമായി ഒരാളെ പിടികൂടി.
Close

Thank you for visiting Malayalanad.in