പടിഞ്ഞാറത്തറ (വയനാട്): വ്യാപാരി വ്യവസായി കോണ്‍ഗ്രസ്സിന്റെ സംസ്ഥാന തല തെരഞ്ഞെടുപ്പ് യോഗം വയനാട് പടിഞ്ഞാറത്തറ മുണ്ടു നടക്കല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ചേര്‍ന്നു. ഡാന്‍ നെല്ലിശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫ്രാന്‍സിസ് ആലപ്പാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.സംസ്ഥാന കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്ത് സംസ്ഥാന പ്രസിഡന്റ് ഫ്രാന്‍സിസ് ആലപ്പാട്ട് വ്യാപാരികള്‍ക്കും, വ്യവസായികള്‍ക്കും 10 ലക്ഷം രൂപ വരെ പലിശ രഹിത, ആസ്തി രഹിത വായ്പ ഉടന്‍ അനുവദിക്കണമെന്നും ഓണ്‍ലൈന്‍ വ്യാപാരത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിരോധിക്കണമെന്നും കച്ചവടക്കാര്‍ക്ക് മെഡിസെപ്പ് പോലുള്ള ഇന്‍ഷൂറന്‍സ് പദ്ധതികള്‍ നടപ്പിലാക്കണമെന്നും യോഗം കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു. എം. വേണുഗോപാല്‍ കിഴിശ്ശേരി ,കെ. രാമദാസ് കൗസില്‍, വി.അനി വര്‍ഗ്ഗീസ് ,എ. ജെ.ആന്റണി, പി.ഫൈസല്‍ പാപ്പിന, എം. ജോണ്‍ മാത, സി. അലി. പോപ്പുലര്‍, എം. രാമകൃഷ്ണന് മുര്ത്തൊടി, സി.വി.ജെയിംസ് ,എന്‍.ഗോപാലകൃഷ്ണന്, എന്‍.വി.ദേവസി എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ അടിക്കുറിപ്പ്-01 വ്യാപാരി വ്യവസായി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്ത ഫ്രാന്‍സിസ് ആലപ്പാട്ട്, ജനറല്‍ സെക്രട്ടറി വേണുഗോപാല്‍ കിഴിശ്ശേരി
തിരുവനന്തപുരം: ദേശീയ ആംബുലൻസ് പൈലറ്റ് ദിനത്തിന്റെ ഭാഗമായി 108 ആംബുലൻസ് സർവീസിൽ ജോലി ചെയ്യുന്ന ആംബുലൻസ് പൈലറ്റുമാരുടെ പ്രവർത്തനങ്ങളെ ആദരിച്ചുകൊണ്ട് കേക്ക് മുറിച്ച് ആഘോഷിച്ചു. കോട്ടയത്ത് ആർ.ടി,...
കണിയാമ്പറ്റ:സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ അപകടകരമായ നിലയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കാലവര്‍ഷക്കെടുതിയില്‍ മരം മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം...
കോഴിക്കോട്: ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ – ഒമാക് കോഴിക്കോട് ജില്ലാ അഞ്ചാമത് സമ്മേളനവും വാർഷിക ജനറൽ ബോഡിയും കൊടുവള്ളിയിൽ നടന്നു....
പുൽപ്പള്ളി : ഏഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയവർക്ക് സ്വീകരണം നൽകി. ഏഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻ ഷിപ്പിൽ മെഡലുകൾ നേടി വയനാടിന്റെ അഭിമാനമായി മാറിയ എലൈൻ ആൻ...
. മാനന്തവാടി: തിരുനെല്ലി അപ്പപാറയിൽ യുവതി ജീവിത പങ്കാളിയുടെ വെട്ടേറ്റ് മരിച്ചു. പരിക്കുകളോടെ മകൾ ആശുപത്രിയിൽ ചികിത്സ തേടി. ചേകാടി വാകേരിയിൽ വാടകയ്ക്കു താമസിക്കുന്ന എടയൂർ കുന്ന്...