പകൽ മുഴുവൻ ശ്രമം: കിണറ്റിൽ വീണ പുലിയെ രക്ഷപ്പെടുത്തി

മാനന്തവാടി: തലപ്പുഴയിൽ വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ വീണ പുലിയെ പകൽ മുഴുവൻ നീണ്ട പരിശ്രമത്തിന് ഒടുവില്‍ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. മയക്കുവെടി വച്ച ശേഷം വല ഉപയോഗിച്ചാണ് പുലിയെ പുറത്തെടുത്തത്. തലപ്പുഴ പുതിയിടത്ത് ഇന്നലെ രാത്രിയാണ് വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ പുലി വീണത്. ഇന്ന് രാവിലെ കിണറ്റിന്‍ കരയിലെത്തിയപ്പോഴാണ് പുലി കിണറ്റിലുള്ള കാര്യം അറിയുന്നത്. വിവരം അറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടി. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയെ പുറത്തെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. വലയിട്ടും ഏണിയിട്ടും പുലിയെ പുറത്തെത്തിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ഭയം കാരണം വെള്ളത്തില്‍ നിന്ന് കയറാന്‍ പുലി തയ്യാറായില്ല.
തുടര്‍ന്ന് മുതുമലയിലെ വിദഗ്ധ സംഘത്തെ വിവരം അറിയിക്കുകയായിരുന്നു. മയക്കുവെടി വച്ച ശേഷമാണ് പുറത്തെത്തിച്ചത്. വല ഉപയോഗിച്ചാണ് പുലിയെ കിണറ്റില്‍ നിന്ന് പുറത്തേക്ക് എത്തിച്ചത്. വനപാലകരും പോലീസും നാട്ടുകാരും ഒരു പകൽ മുഴുവൻ കനത്ത ജാഗ്രതയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post അത് ലറ്റിക് മത്സരങ്ങളിൽ പുതിയ ഇനം : കിഡ്സ് ജാവലിൻ
Next post വയനാട് ജില്ലാ അത് ലറ്റിക് ചാമ്പ്യൻഷിപ്പ്’: കാട്ടിക്കുളം സ്പോർട്സ് അക്കാദമി ജേതാക്കൾ
Close

Thank you for visiting Malayalanad.in