അത് ലറ്റിക് മത്സരങ്ങളിൽ പുതിയ ഇനം : കിഡ്സ് ജാവലിൻ

.
സി.വി.ഷിബു.
കൽപ്പറ്റ: രാജ്യത്ത് ഇത്തവണ അത് ലറ്റിക് മത്സരങ്ങളിൽ പുതിയ ഒരിനം കൂടി ഉൾപ്പെടുത്തി. ചെറിയ കുട്ടികൾക്കുള്ള കിഡ്സ് ജാവലിനാണ് ഇത്തവണത്തെ താരം.
കായിക മത്സരങ്ങളിൽ പലതരം ഉപകരണങ്ങൾ മൈതാനത്ത് കണ്ടിട്ടുണ്ടങ്കിലും കൽപ്പറ്റയിൽ സമാപിച്ച വയനാട് ജില്ലാ അത് ലറ്റിക് ചാമ്പ്യൻ ഷിപ്പിൽ പുതിയ അതിഥിയെത്തിയത് എല്ലാവർക്കും കൗതുകമായി. അത് ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ കഴിഞ്ഞ മെയ് 30 ന് ലോഞ്ച് ചെയ്ത കിഡ്സ് ജാവലിനായിരുന്നു ഇത്തവണത്തെ പുതിയ താരം. സാധാരണ ജാവലിൻ ഉപയോഗിക്കാൻ സാധിക്കാത്ത 8 വയസ്സു മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കായാണ് ഭാരവും വലുപ്പവും കുറഞ്ഞ കാഴ്ചയിൽ ഭംഗിയുള്ളതും ഉപയോഗിക്കാൻ എളുപ്പമുള്ളതുമായ കിഡ്സ് ജാവലിൻ മത്സരത്തിൽ ഉൾപ്പെടുത്തിയത്.
മുൻ പരിശീലനമൊന്നുമില്ലാതെ ഇവിടെയെത്തിയ കുട്ടികൾ പരീക്ഷണമെന്ന നിലയിലാണ് മത്സരത്തിൽ പങ്കെടുത്തത്. ആൺ കുട്ടികളുടെ വിഭാഗത്തിൽ കാട്ടിക്കുളം സ്പോർട്സ് അക്കാദമിയിലെ അമലും പെൺകുട്ടികളുടെ വിഭാഗത്തിൽ പനമരം ക്രസൻ്റ് പബ്ലിക് സ്കൂളിലെ ഹിസാനയും ഒന്നാം സ്ഥാനം നേടി. അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജില്ലാതലം മുതൽ ദേശീയ തലം വരെ ഈ മത്സരമുണ്ട്. ദേശീയ ജാവലിൻ ത്രോ ദിനത്തോടനുബന്ധിച്ച് പല ജില്ലകളിലും കിഡ്സ് ജാവലിന് മാത്രമായി മത്സരം നടത്തിയിരുന്നു. കാറ്റിൻ്റെ ഗതി അനുസരിച്ച് ദൂരവും കൂടാം.’ ഏറ്റവും കൂടുതൽ ദൂരത്തിൽ ജാവലിൻ എറിയുക എന്നതാണ് പ്രധാനം.

Leave a Reply

Your email address will not be published. Required fields are marked *

Previous post മക്ക ബസ് സർവീസ്: 12 റൂട്ടുകളിലായി 200 ലധികം ബസുകൾ :ഒരുക്കങ്ങൾ പൂർത്തിയായി.
Next post പകൽ മുഴുവൻ ശ്രമം: കിണറ്റിൽ വീണ പുലിയെ രക്ഷപ്പെടുത്തി
Close

Thank you for visiting Malayalanad.in