മക്ക ബസ് സർവീസ്: 12 റൂട്ടുകളിലായി 200 ലധികം ബസുകൾ :ഒരുക്കങ്ങൾ പൂർത്തിയായി.

ലക്ഷകണക്കിന് തീർത്ഥാടകരെത്തുന്ന മക്കയിൽ മക്ക ബസ് പദ്ധതിയുടെ അവസാന ഘട്ട പരീക്ഷണം പൂർത്തിയായി. 12 റൂട്ടുകളിലായി 200 ലധികം ബസുകൾ ഇതുവഴി കടന്നുപോകും. മക്കയിലെ മസ്ജിദുകളായ അൽ ശുഹാദ, കാക്കിയ, ജറാന തുടങ്ങിയ പ്രദേശങ്ങളെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് ബസ് റൂട്ട്.
85 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഓർഡിനറി ബസുകളും 125 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ബസുകളുമാണ് സർവീസ് നടത്തുന്നത്. ഇത് ഒരു ദിവസം 24 മണിക്കൂറും പ്രവർത്തിക്കുന്നു. ഇതിനായി 550 ഓളം ഡ്രൈവർമാരെ നിയോഗിക്കും. അഗ്നിശമന സംവിധാനങ്ങൾ, പ്രാഥമിക മെഡിക്കൽ കെയർ, ലക്ഷ്യസ്ഥാനവും സമയ വിവരങ്ങളും പ്രദർശിപ്പിക്കുന്ന ഇലക്ട്രോണിക് ഇൻഫർമേഷൻ സ്ക്രീനുകൾ എന്നിവ ഈ ബസുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.
വീൽചെയറുകൾക്ക് മതിയായ സ്ഥലം നൽകുന്നതിന് പുറമെ, എല്ലാ ബസുകളിലും വൈ-ഫൈ ഇന്‍റർനെറ്റ് സേവനവുമുണ്ട്. വിഷൻ 2030 പദ്ധതിയുടെ ഭാഗമായി തീർത്ഥാടകരെ സേവിക്കുന്നതിനുള്ള പദ്ധതികളിലൊന്നാണ് ഈ പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *

Previous post തുഷാരഗിരിയിൽ മലവെള്ളപാച്ചിലിൽ സഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്
Next post അത് ലറ്റിക് മത്സരങ്ങളിൽ പുതിയ ഇനം : കിഡ്സ് ജാവലിൻ
Close

Thank you for visiting Malayalanad.in