കണ്ണീർ കടലായി മുളന്തുരുത്തി: അപകടമുണ്ടാക്കിയ ബസിനെതിരെ അഞ്ച് തവണ കേസ്: കരിമ്പട്ടികയിലും പ്പെടുത്തി

.
എറണാകുളം : പാലക്കാട് വടക്കഞ്ചേരിയിൽ വാഹനാപകടത്തിൽ മരിച്ച 5 വിദ്യാർത്ഥികളുടേയും അധ്യാപകന്റെയും മൃതദേഹം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽ വൈകുന്നേരം 3 മണിയോടെ പൊതുദർശനത്തിന് വെച്ചു . മുളന്തുരുത്തി കണ്ണീർക്കടലായി മാറിയതോടെ ബന്ധുക്കളെ ആശ്വസിപ്പിക്കാൻ കഴിയാതെ നാട് തേങ്ങി.
നിയമവിരുദ്ധമായാണ് ബസ് ഓടിയിരുന്നത്. അഞ്ച് തവണ കേസ് എടുത്ത് കരിമ്പട്ടികയിൽപ്പെട്ട ബസ് പലതവണ നിയമം ലംഘിച്ചിട്ടുണ്ട്. വേളാങ്കണ്ണി യാത്ര കഴിഞ്ഞ് വിശ്രമമില്ലാതെ ഡ്രൈവർ ബസ് ഓടിച്ചതും അമിതവേഗതയുമാണ് അപകടം വരുത്തിവെച്ചത്.
മന്ത്രിമാരായ ആന്റണി രാജു, പി.എ.മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, തോമസ് ചാഴികാടൻ എംപി, എംഎൽഎമാരായ കെ.ബാബു, അനൂപ് ജേക്കബ്, പി.വി. ശ്രീനിജിൻ. മുൻ എംഎൽഎമാരായ എം.സ്വരാജ്, എം.ജെ. ജേക്കബ്, വി.പി.സജീന്ദ്രൻ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ്.സതീഷ് തുടങ്ങിയവർ ആദരാഞ്ജലി അർപ്പിക്കാനെത്തി.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് ജില്ലാ അത് ലറ്റിക് മീറ്റ്: ആദ്യ ദിനം കാട്ടിക്കുളം സ്പോർട്സ് അക്കാദമി മുന്നിൽ
Next post വനൗഷധ സമൃദ്ധി: വനവാസി സമൂഹത്തിന് വരുമാനമാകും: മന്ത്രി എ.കെ. ശശീന്ദ്രൻ
Close

Thank you for visiting Malayalanad.in