കോവളം ബീച്ചിൽ കൈവരി തകർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടടക്കം അഞ്ച് പേർക്ക് പരിക്ക് ‘

തിരുവനന്തപുരം : കോവളത്ത് കൈവരി തകർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടടക്കം അഞ്ച് പേർക്ക് പരിക്കേറ്റു.
വിനോദ യാത്രക്കിടെ പനമരം പഞ്ചായത്ത് പ്രസിഡൻ്റടക്കം അഞ്ച് പേർക്കാണ് പരിക്കേറ്റത്. . കോവളം ലൈറ്റ് ഹൗസ് ബീച്ചിലെ കൈവരി തകർന്നാണ് അപകടം നടന്നത്. ദുർബ്ബലമായ കൈവരിയിൽ ഇരിക്കുമ്പോൾ കൈവരി തകർന്ന് വീണാണ് അപകടം ഉണ്ടായത്. ആസ്യ ടീച്ചർക്ക് പുറമേ പഞ്ചായത്തംഗങ്ങളായ ഹസീന ഷിഹാബുദ്ധീൻ ,ആയിഷ ഉമ്മർ ,വി .സി . അജിത്ത്, എം.കെ. ആഷിഖ് എന്നിവർക്കാണ് പരിക്കേറ്റത്. ഹസീനയുടെ തലക്ക് മുറിവുണ്ട്. ബാക്കിയുള്ളവരെ പ്രാഥമീക ചികിത്സക്ക് ശേഷം വിട്ടയച്ചു.14 ഗ്രാമ പഞ്ചായത്തംഗങ്ങളാണ് തിരുവനന്തപുരത്തേക്ക് വിനോദയാത്രക്ക് പോയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post പോലീസിനെ ആക്രമിച്ച പ്രതിയെ റിമാന്റ് ചെയ്തു.
Next post പറമ്പിൽ പുല്ലരിയുന്നതിനിടെ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു.
Close

Thank you for visiting Malayalanad.in