മാനന്തവാടി: പുതിയിടം ഊർപ്പള്ളി ആദീശ്വര സ്വാമി ജൈനക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ പുരോഗമിക്കുന്നു. ജൈന സമുദായത്തിന്റെ നവരാത്രി ആഘോഷത്തിലെ ഏറ്റവും മുഖ്യചടങ്ങായ “ഉയ്യാല പദ”ചടങ്ങ് നടന്നു. ജൈൻ ക്ഷേത്രങ്ങളിൽ മാത്രമാണ് ഉയ്യാല പദ ചടങ്ങ് നടക്കുക.
മറ്റു ക്ഷേത്രങ്ങളിൽ നിന്നും വിത്യസ്തമായി ഒൻപത് ദിവസം നവദേവതകൾക്കുള്ള അർച്ചനയും നീണ്ട പ്രാർത്ഥനകളും ദീപാലങ്കാരങ്ങളുമാണ് ഈ ദിവസങ്ങളിൽ ജൈനമതക്ഷേത്രങ്ങളിൽ നടക്കുന്നത്. ദേവീദേവന്മാരെ ഊഞ്ഞാലിലിരുത്തി ഭക്തിഗാനങ്ങൾ പാടി ആടുന്നതാണ് മുഖ്യചടങ്ങ്. കന്നടയിൽ ‘ഉയ്യാല പദ’ എന്ന പേരിലള്ള ഈ ചടങ്ങ് ജൈനമതക്ഷേത്രങ്ങളിലെ മാത്രം പ്രത്യേകതയാണ്. അതിനു ശേഷം 24 തീർത്ഥങ്കരന്മാരുടെ ഭക്തിഗാനങ്ങൾ ആലപിച്ച് പൂജാരിയും ഭക്തജനങ്ങളും ക്ഷേത്രം മൂന്ന് പ്രാവശ്യം പ്രദക്ഷിണം നടത്തി. വിജയദശമി ദിവസം പ്രധാന തീർത്ഥങ്കരന്മാരെ പഴങ്ങൾ, പാൽ , തൈര്, ചന്ദനം, പുഷ്പം, തുടങ്ങിയവ കൊണ്ട് അഭിഷേകം ചെയ്യുന്നതോടു കൂടിയാണ് ചടങ്ങുകൾക്ക് സമാപനമാകുന്നത്.
തിരുവനന്തപുരം: ദേശീയ ആംബുലൻസ് പൈലറ്റ് ദിനത്തിന്റെ ഭാഗമായി 108 ആംബുലൻസ് സർവീസിൽ ജോലി ചെയ്യുന്ന ആംബുലൻസ് പൈലറ്റുമാരുടെ പ്രവർത്തനങ്ങളെ ആദരിച്ചുകൊണ്ട് കേക്ക് മുറിച്ച് ആഘോഷിച്ചു. കോട്ടയത്ത് ആർ.ടി,...
കണിയാമ്പറ്റ:സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ അപകടകരമായ നിലയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കാലവര്‍ഷക്കെടുതിയില്‍ മരം മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം...
കോഴിക്കോട്: ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ – ഒമാക് കോഴിക്കോട് ജില്ലാ അഞ്ചാമത് സമ്മേളനവും വാർഷിക ജനറൽ ബോഡിയും കൊടുവള്ളിയിൽ നടന്നു....
പുൽപ്പള്ളി : ഏഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയവർക്ക് സ്വീകരണം നൽകി. ഏഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻ ഷിപ്പിൽ മെഡലുകൾ നേടി വയനാടിന്റെ അഭിമാനമായി മാറിയ എലൈൻ ആൻ...
. മാനന്തവാടി: തിരുനെല്ലി അപ്പപാറയിൽ യുവതി ജീവിത പങ്കാളിയുടെ വെട്ടേറ്റ് മരിച്ചു. പരിക്കുകളോടെ മകൾ ആശുപത്രിയിൽ ചികിത്സ തേടി. ചേകാടി വാകേരിയിൽ വാടകയ്ക്കു താമസിക്കുന്ന എടയൂർ കുന്ന്...