സ്കൂൾ കിണറ്റിലെ മോട്ടോർ മോഷ്ടിച്ച നാല് പേർ അറസ്റ്റിൽ.

കൽപ്പറ്റ:
മോഷണ കേസിലെ പ്രതികൾ അറസ്റ്റിൽ. കൽപ്പറ്റ പോലിസ് സ്റ്റേഷൻ പരിധിയിലെ എസ്.കെ.എം.ജെ. ഹയർ സെക്കണ്ടറി സ്കൂൾ കിണറ്റിലെ മോട്ടോർ മോഷണം നടത്തിയ നാലു പ്രതികളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.. മുണ്ടേരി തൈവളപ്പിൽ സുരേഷ് ബാബു (49),പുഴമുടി അപ്പണവയൽ മഞ്ഞിയോട്ടിൽനൈജിൽ (32) , കൽപ്പറ്റ എമിലി കരിക്കാടംപൊയിൽ അലി അഷ്കർ കെ പി ( 48 ), അങ്കമാലി അങ്ങാടിക്കടവ് കൂരൻ വീട് ജോബി ജോൺ (41) എന്നീ പ്രതികളാണ് അറസ്റ്റിലായത്’
മോഷ്ടിച്ച മോട്ടർ സ്കൂളിൻ്റെ പരിസരത്ത് തന്നെ മാറ്റി വയ്ക്കുകയും പിന്നീട് അത് എടുക്കാൻ ചെന്ന സമയം നാട്ടുകാർക്ക് സംശയം ഉണ്ടാകുകയും ആ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. .

Leave a Reply

Your email address will not be published. Required fields are marked *

Previous post ക്വാറിയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.
Next post മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്തിയ വയനാട് സ്വദേശി അറസ്റ്റിൽ
Close

Thank you for visiting Malayalanad.in