തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ (കെഎസ് യുഎം) നേതൃത്വത്തില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാല നടപ്പിലാക്കുന്ന റിസര്‍ച്ച് ഇന്‍കുബേഷന്‍ പ്രോഗ്രാമിലേക്ക് (ആര്‍ഐഎന്‍പി) അപേക്ഷ ക്ഷണിക്കുന്നു. കേരളത്തിലെ ഗവേഷക വിദ്യാര്‍ത്ഥികള്‍, പോസ്റ്റ് ഡോക്ടറല്‍ ഫെലോ, കോളേജ്-സര്‍വകലാശാല അദ്ധ്യാപകര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, ശാസ്ത്രജ്ഞര്‍, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ (അവസാന വര്‍ഷ പ്രോജക്ട് പൂര്‍ത്തീകരിച്ചവര്‍ ആയിരിക്കണം) എന്നിവര്‍ക്ക് അപേക്ഷിക്കാം.
ഗവേഷകരുടെ മികച്ച കണ്ടെത്തലുകള്‍ വാണിജ്യസാധ്യതയുള്ള സാങ്കേതികവിദ്യകളാക്കി മാറ്റുന്നതോടൊപ്പം ഗവേഷകര്‍ നേതൃത്വം നല്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു 5 ലക്ഷം രൂപ വരെ സ്റ്റാര്‍ട്ടപ്പ് ഗ്രാന്റായി ലഭിക്കും.
ലൈഫ് സയന്‍സ്/ബയോടെക്നോളജി, ഹെല്‍ത്ത്കെയര്‍, മെഡിക്കല്‍ ഡിവൈസ് ടെക്നോളജി, ജലസംരക്ഷണം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, നാനോ ടെക്നോളജി, ഭക്ഷ്യ-കൃഷി, മത്സ്യബന്ധനം, അസിസ്റ്റീവ് ടെക്നോളജി, ഊര്‍ജം, മൂല്യവര്‍ധനം, മാലിന്യ സംസ്കരണം, ബിസിനസ്സ്, ടൂറിസം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന് ലേണിംഗ്, എഞ്ചിനീയറിംഗ്, റൂറല്‍ ടെക്നോളജി എന്നീ മേഖലകളിലെ കണ്ടെത്തലുകള്‍ക്കാണ് പദ്ധതി ഊന്നല്‍ നല്‍കുന്നത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 7.
രജിസ്ട്രേഷന് ലിങ്ക്: bit.ly/RINP-MGU.
വിവരങ്ങള്‍ക്ക്: 9400039634, bit.ly/RINP-GUIDELINES.
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...