സാമൂഹ്യ ചിത്രരചനാ പരിപാടി സംഘടിപ്പിച്ചു

ഈ വർഷത്തെ വനം വന്യജീവി വാരാഘോഷത്തിന്റെ ഔദ്യോഗിക ഉത്ഘാടനത്തിനു മുന്നോടിയായി സാമൂഹ്യ ചിത്രരചനാ പരിപാടി സംഘടിപ്പിച്ചു. വനം വകുപ്പിന്റെയും മാനന്തവാടി പഴശ്ശിരാജാ സ്മാരക ഗ്രന്ഥാലയത്തിന്റെയും ആഭിമുഖ്യത്തിൽ മാനന്തവാടി ബസ് സ്റ്റാൻഡ് പരിസരത്തു നടന്ന പരിപാടി പ്രശസ്ത ചിത്രകാരൻ ജിൻസ് ഫാന്റസിയുടെ സാന്നിധ്യത്തിൽ നോർത്ത് വയനാട് ഡിവിഷണൽ ഫോറെസ്റ് ഓഫീസർ മാർട്ടിൻ ലോയൽ ഉത്ഘാടനം ചെയ്തു. നോർത്ത് വയനാട് ഡിവിഷന് കീഴിലെ റേഞ്ച് ഓഫീസർമാർ, മറ്റു ഉദ്യോഗസ്ഥർ, പഴശ്ശിഗ്രന്ഥാലയം പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി. വയനാടിന്റെ പരിസ്ഥിതിയുടെ സൗന്ദര്യം വിളിച്ചോതുന്ന തരത്തിലുള്ള നിരവധി ചിത്രങ്ങളാണ് ജിൻസ് ഫാന്റസി, ഹുദ ബഷീർ, രേഷ്മ പി ആർ., എലൈൻ മാർട്ടിൻ, മിതു കെ, രാജേഷ്, മേഘ ജോത്സന, നന്ദു തുടങ്ങിയവർ ഒരുക്കിയത്. ഒക്ടോബർ 02 മുതൽ 08 വരെയാണ് ഈ വർഷത്തെ വന്യജീവി വാരാഘോഷം

Leave a Reply

Your email address will not be published. Required fields are marked *

Previous post ലഹരിക്കെതിരെ കല്ലൂരിൽ ജാഗ്രതാ സമിതി രൂപീകരിച്ചു.
Next post ഏറ്റവും കുറഞ്ഞ കാലയളവില്‍ കേന്ദ്ര അംഗീകാരം ലഭിക്കുന്ന സ്ഥാപനമായി ബീഗിള്‍ സെക്യൂരിറ്റി
Close

Thank you for visiting Malayalanad.in