ലഹരിക്കെതിരെ കല്ലൂരിൽ ജാഗ്രതാ സമിതി രൂപീകരിച്ചു.

വിമുക്തി ലഹരിവർജ്ജന മിഷന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി സുൽത്താൻ ബത്തേരി താലൂക്കിൽ നൂൽപ്പുഴ പഞ്ചായത്തിലെ വാർഡ് (14)കല്ലൂർ വാർഡ്തല ജനജാഗ്രതാ സമതി കല്ലൂർ സാംസ്‌കാരികനിലയ ഹാളിൽ വച്ച് ചേർന്നു. വാർഡ് മെംബർ ദിനേശൻ എം. എ അദ്യക്ഷത വഹിച്ചു, ,ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ മണി. സി,വാർഡ് മെമ്പർ മാരായ സണ്ണി തയ്യിൽ, എം. ബാലൻ. വി,നൂൽപുഴ പഞ്ചായത്ത്‌ പ്രൊജക്റ്റ്‌ അസിസ്റ്റന്റ് സൗമ്യ. സി. സി, സി. ഡി എസ് .എ. ഡി. എസ് , ,ആശാവർക്കർ , എസ്.ടി. പ്രമോട്ടർ, ഗ്രന്ഥശാല പ്രവർത്തകർ, സാംസ്കാരിക-രാഷ്ട്രീയ,യുവജന സംഘടനാ പ്രതിനിധികൾ, ഹരിത സേന അംഗങ്ങൾ എന്നിവരും പൊതുജനങ്ങളും യോഗയത്തിൽ പങ്കെടുത്തു. ബത്തേരി റേഞ്ചിലെ സിവിൽ എക്സൈസ് ഓഫീസർ വിനോദ്. പി. ആർ ലഹരി വിരുദ്ധ ക്യാമ്പയിനുമായി ബന്ധപ്പെട്ട് നടത്തേണ്ട പ്രവർത്തനങ്ങളെ കുറിച്ച് യോഗത്തിൽ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ചുരം സംരക്ഷണ സമിതിയും ട്രാവലർ ക്ലബ്ബും കൈകോർത്ത് ശുചീകരണം നടത്തി.
Next post സാമൂഹ്യ ചിത്രരചനാ പരിപാടി സംഘടിപ്പിച്ചു
Close

Thank you for visiting Malayalanad.in