ശാന്തി പെയിൻ ആൻ്റ് പാലിയേറ്റീവിന് കൽപ്പറ്റ റോട്ടറി ഡയാലിസിസ് മെഷീനുകൾ നാളെ സമർപ്പിക്കും.

.
കൽപ്പറ്റ : കൽപ്പറ്റ റോട്ടറിയും ബ്രസീലിലെ റിബേറോ പ്രറ്റോയിലെ ക്ലബുമായി ചേർന്ന് ഗ്ലോബൽ ഗ്രാന്റ് പദ്ധതിയിൽപ്പെടുത്തി കൽപ്പറ്റയിലെ നൂറു കണക്കിന് നിരാലംബരുടെ ആശ്രയമായ ശാന്തി പെയിൻ ആന്റ് പാലിയേറ്റീവ് കെയറിന് കാൽ കോടി രൂപയുടെ ഡയാലിസിസ് മെഷിനു കൾ, യു.പി.എസ്, ടെലിവിഷനുകൾ, വാട്ടർ പ്യൂരിഫൈയർ തുടങ്ങിയ അടിയന്തിരാവശ്യങ്ങൾക്കായുള്ള ഉപകരണങ്ങൾ നാളെ ( ഞായറാഴ്ച ) ശാന്തി പെയിൻ ആന്റ് പാലിയേറ്റീവ് കെയറിൽ നട ക്കുന്ന ചടങ്ങിൽ വച്ച് റോട്ടറി ഡിസ്ട്രിക് ഗവർണർ പ്രമോദ് നാർ സമർപ്പിക്കും. റോട്ടറി ഇന്റർ നാഷണലിന്റെ ഭാഗമായി പ്രവർത്തി ക്കുന്ന റോട്ടറി ഡിസ്ട്രിക്ട് 3204 ന് കീഴിൽ 1985 മുതൽ പ്രവർത്തിച്ചു വരുന്ന പ്രമുഖ ക്ലബ്ബാണ്. റോട്ടറി ഇന്റർനാഷണൽ ആഗോളതലത്തിൽ പോളിയോ നിർമ്മാർജ്ജനം പോലുള്ള ബൃഹത്തായ പദ്ധതികൾ ഏറ്റെടുത്ത് ഇന്ത്യ അടക്കമുള്ള മുഴുവൻ ലോക രാജ്യങ്ങൾക്കും സൗജന്യമായി പോളിയോ വാക്സിൻ നൽകി പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ ഒഴി കെയുള്ള മുഴുവൻ രാജ്യങ്ങളിലും പോളിയോ നിർമ്മാജനം യാഥാർത്ഥ്യമാക്കി. കൽപ്പറ്റ റോട്ടറിയും സ്വന്തം ധനം ഉപയോഗിച്ചും ഇന്ത്യക്ക് പുറത്തുള്ള റോട്ടറി ക്ലബുകളുടെയും റോട്ടറി ഫൗണ്ടേഷന്റെയും സഹായത്തോടു കൂടിയും കൽപ്പറ്റ ലിയോ ഹോസ്പിറ്റലിൽ റോട്ടറി ബ്ലഡ് ബാങ്ക് ബ്രസിലിലെ അൾട്ട് ഫ്ളോറസ് എന്ന സ്ഥലത്ത് ബ്ലഡ് ബാങ്ക്, ബൈപ്പാസ് ജംഗ്ഷനിൽ പോലീസ് എയിഡ് പോസ്റ്റ്, സിവിൽ സ്റ്റേഷൻ ബസ് സ്റ്റോപ്പ്, വാഴവറ്റ ജ്യോതി നിവാസ് അഗതിമന്ദിര ത്തിനും, മഞൂറയിലുള്ള കുട്ടികളുടെ സ്നേഹ ഭവനും വേണ്ടി കെട്ടിട ങ്ങൾ, ഫർണിച്ചർ, കുടിവെള്ള സൗകര്യങ്ങൾ ഗൃഹോപകരണങ്ങൾ, പള്ളി ക്കുന്ന് നിർമ്മലാ മഹിളാ സമാജത്തിന്റെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ കമ്പ്യൂട്ടറുകൾ, തയ്യിൽ മെഷീനുകൾ, ഫർണ്ണിച്ചറുകൾ, മേപ്പാടി മൗണ്ട് ടാബോർ വിദ്യാലയത്തിൽ ഫർണ്ണീച്ചറുകൾ, ടോയ്ലറ്റ്, കുടിവെള്ള പദ്ധ തി, മണിയങ്കോട് വൃദ്ധശ്രമത്തിൽ മാനസിക, ശാരീരിക വൈകല്യമുള്ള കുട്ടികളുടെ പ്രേരണ സ്ക്കൂളിന് ഫർണ്ണീച്ചറുകൾ, ടോയ്ലറ്റ്, പഠനോപക രണങ്ങൾ, വർഷാവർഷങ്ങളിൽ നിരവധി മെഡിക്കൽ ക്യാമ്പുകൾ, ഹാർട്ട് ക്യാമ്പുകൾ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ, സഞ്ചരിക്കുന്ന മെഡിക്കൽ വാൻ, തുടങ്ങിയ ലക്ഷകണക്കിന് രൂപയുടെ ധാരാളം സേവന പ്രവർത്തനങ്ങൾ കഴിഞ്ഞ 37 വർഷത്തിനുള്ളിൽ പൂർത്തിയാക്കിയിട്ടുണ്ട്.
ഒക്ടോബർ രണ്ടിന് നടക്കുന്ന ചടങ്ങിൽ മുൻ ഡിസ്ട്രിക് ഗവർണർ രാജേഷ് സുഭാഷ് , റോട്ടറി ഫൗണ്ടേഷൻ ചെയർ പത്മനാഭൻ, കൽപ്പറ്റ റോട്ടറി പ്രസിഡണ്ട് സുരേഷ് പി. ശാന്തി പെയിൻ ആന്റ് പാലിയേറ്റീവ് കെയർ പ്രസിഡണ്ട് ബാബു ടി. എസ്, സെക്രട്ടറി ഗഫൂർ രവീന്ദ്രനാഥ് ഷൈജു മാണിശ്ശേരി, ജോസ് മാത്യു സി എന്നിവർ പങ്കെടുക്കും. .

One thought on “ശാന്തി പെയിൻ ആൻ്റ് പാലിയേറ്റീവിന് കൽപ്പറ്റ റോട്ടറി ഡയാലിസിസ് മെഷീനുകൾ നാളെ സമർപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post തലബല്ലി നൽകി വെള്ളമുണ്ട കമ്പളം; കമ്പള നാട്ടി നാടിന്റെ ഉത്സവമായി
Next post വാഹന പരിശോധനക്കിടെ പോലീസിനെ ആക്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു .
Close

Thank you for visiting Malayalanad.in