വിസ്മയക്കാഴ്ചകളുമായി മൈസൂരു ദസറ തുടങ്ങി
.
വിസ്മയക്കാഴ്ചകളൊരുക്കി കർണാടകയുടെ സംസ്ഥാന ഉത്സവമായ മൈസൂരു ദസറ ആരംഭിച്ചു. തിങ്കളാഴ്ച നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്തു. ചാമുണ്ഡേശ്വരി ദേവിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയായിരുന്നു ഉദ്ഘാടനം. ഗവർണർ തവാർ ചന്ദ് ഗെഹ്ലോട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവർ പങ്കെടുത്തു.
രാഷ്ട്രപതി ദ്രൗപദി മുർമു മൈസൂർ സിൽക്ക് സാരിയണിഞ്ഞാണു ദസറയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. മൈസൂരുവിലെ കർണാടക സിൽക്ക് ഇൻഡസ്ട്രീസ് കോർപറേഷന്റെ നെയ്ത്തുശാലയിൽ സ്വർണകരയോട് കൂടി നെയ്തെടുത്ത സാരി ഒരാഴ്ച മുൻപ് തന്നെ രാഷ്ട്രപതി ഭവനിലെത്തിച്ചിരുന്നു. മകൾ ഇതിശ്രീ മുർമുവിനൊപ്പമാണ് രാഷ്ട്രപതി ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തിയത്.
നവരാത്രി ദിനങ്ങളിൽ തുടങ്ങി വിജയദശമി നാളിൽ അവസാനിക്കുന്നതാണ് പത്തുദിവസത്തെ ഉത്സവം.
കോവിഡ് മൂലം രണ്ടുവർഷത്തെ ഇടവേളക്ക് ശേഷമാണ് ദസറ ആഘോഷം വിപുലമായി നടക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി 34.5 കോടി രൂപയാണ് ചെലവിടുന്നത്. മൈസൂരു രാജകുടുംബത്തിന്റെ സ്വകാര്യ ദസറ ആഘോഷവും തിങ്കളാഴ്ച തുടങ്ങി. മൈസൂരു കൊട്ടാരത്തിൽ യെദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാറിന്റെ നേതൃത്വത്തിലാണിത്.
ഇക്കുറി ദസറ ആഘോഷത്തിൽ പങ്കെടുക്കുന്നത് 13 ആനകളാണ്. ആവശ്യമായ പരിശീലനമടക്കം ആനകൾക്ക് നൽകിക്കഴിഞ്ഞു. വിജയദശമി ദിനത്തിൽ നടക്കുന്ന ജംബോസവാരിയുടെ പ്രധാന ആകർഷണമാണ് ഈ ആനകൾ. പീരങ്കി പരിശീലനവും നൽകി. ജംബോസവാരിയിൽ പീരങ്കിവെടി മുഴങ്ങുമ്പോൾ ആനകൾ പരിഭ്രമിക്കാതിരിക്കാനാണിത്. ഭീമ, മഹേന്ദ്ര, ധനഞ്ജയ, കാവേരി, ചൈത്ര, അർജുന, ഗോപാലസ്വാമി, അഭിമന്യു, പാർഥസാരഥി, വിജയ, ഗോപി, ശ്രീരാമ, സുഗ്രീവ എന്നിവയാണ് ആനകൾ.
ദസറ ആഘോഷത്തിന് തിരിതെളിഞ്ഞതോടെ വർണ വെളിച്ചം വിതറി കൊട്ടാര നഗരി. 124 കിലോമീറ്റർ ദൂരത്തിലാണ് ദസറ ദീപാലങ്കാരം ഒരുക്കിയിരിക്കുന്നത്. സ്വർണനിറത്തിൽ മുങ്ങി നിൽക്കുന്ന അംബാവിലാസ് കൊട്ടാരം കാണാനായിരുന്നു തിരക്കേറെ. വൈകിട്ട് 7 മുതൽ രാത്രി 9 വരെയാണ് കൊട്ടാരത്തിലെ ദീപാലങ്കാരം. നഗരത്തിലെ പ്രധാന ജംക്ഷനുകളിൽ കന്നഡ നാടിന്റെ സാംസ്കാരിക തനിമ വ്യക്തമാക്കുന്ന മാതൃകകളാണ് ദീപാലങ്കാരത്തിൽ ഒരുക്കിയിരിക്കുന്നത്
ദസറയോടനുബന്ധിച്ച ദസറ പുഷ്പമേള കുപ്പണ്ണ പാർക്കിൽ ആരംഭിച്ചു. ഗ്ലാസ് ഹൗസിൽ രാഷ്ട്രപതിഭവന്റെ മാതൃകയാണ് പൂക്കൾ കൊണ്ട് ഒരുക്കിയിരിക്കുന്നത്. 35 അടി ഉയരത്തിലും 50 അടി വീതിയിലുമാണ് രാഷ്ട്രപതി ഭവന്റെ മാതൃകയുള്ളത്. അന്തരിച്ച നടൻ പുനീത് രാജ്കുമാറിന് ആദരാഞ്ജലിയുമായി പ്രത്യേക പവലിയനും മേളയിലുണ്ട്.