കുട്ടികൾക്കായി ജില്ലാതല ജൂനിയർ ചെസ്സ് ടൂർണ്ണമെൻറ്

ബത്തേരി: – ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി പാപ്ലശ്ശേരി ഇ കെ നായനാർ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ 15 വയസ്സിന് താഴെ പ്രായമുള്ള തുടക്കക്കാരായ കുട്ടികൾക്കായി ജില്ലാതല ജൂനിയർ ചെസ്സ് ടൂർണ്ണമെൻറ് നടത്തുന്നു . ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 കുട്ടികൾക്കാണ് അവസരം. ടൂർണമെന്റിലെ 20 സ്ഥാനക്കാർക്ക് ട്രോഫിയും പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നതാണ്. ഫിഡേറേറ്റിംഗ് ഉള്ളവർക്കും ജില്ലാതല ടൂർണമെന്റുകളിലെ വിജയികൾക്കും ഈ ടൂർണമെന്റിൽ പങ്കെടുക്കാൻ അനുവദിക്കുന്നതല്ല. തുടക്കക്കാരായി ചെസ് പ്രമോഷന്റെ ഭാഗമായി നടത്തുന്ന ഈ ടൂർണമെന്റിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ, രജിസ്ട്രേഷനും വിശദവിവരങ്ങൾക്കുമായി- 96 0 5 0 2 0 3 05 -വി ആർ സന്തോഷ്, 9605292525-വിപിൻ പള്ളത്ത് എന്നിവരെ ബന്ധപ്പെടേണ്ടതാണ്

2 thoughts on “കുട്ടികൾക്കായി ജില്ലാതല ജൂനിയർ ചെസ്സ് ടൂർണ്ണമെൻറ്

Leave a Reply

Your email address will not be published. Required fields are marked *

Previous post കുട്ടികൾക്കായി ജില്ലാതല ജൂനിയർ ചെസ്സ് ടൂർണ്ണമെൻ്റ്
Next post അഞ്ച് വർഷമായി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ
Close

Thank you for visiting Malayalanad.in