അനധികൃമായി ചെമ്പ്രമലയിൽ പ്രവേശിച്ച മൂന്ന് പേർക്കെതിരെ കേസ്‌

മേപ്പാടി: അനധികൃതമായി ചെമ്പ്രമലയിൽ പ്രവേശിച്ച മൂന്നുപേർക്കെതിരെ കേസെടുത്തു. വടുവൻചാൽ പൂങ്ങാടൻ അമിൻ നിസാം(21), മലപ്പുറം തച്ചിങ്ങനാടം വള്ളക്കാടൻ മുഹമ്മദ്‌ ജിഷാദ്‌ (25), മലപ്പുറം നെന്മേനി നിരപ്പിൽ മുഹമ്മദ്‌ ഷിബിൻ(24) എന്നിവർക്കെതിരെയാണ്‌ മേപ്പാടി ഫോറസ്‌റ്റ്‌ റെയിഞ്ച്‌ അധികൃതർ കേസെടുത്തത്‌. വെള്ളിയാഴ്ച പുലർച്ചയാണ്‌ ചെമ്പ്രാപീക്കിലേക്ക്‌ അനുവാദമില്ലാതെ യുവാക്കൾ പ്രവേശിച്ചത്‌. ഡെപ്യൂട്ടി റെയിഞ്ച്‌ ഓഫീസർ അരവിന്ദാക്ഷൻ കണ്ടേത്തുപാറയുടെ നേതൃത്വത്തിൽ വനസംരക്ഷണ സമിതി വാച്ചർമാർ ഉൾപ്പെടെയുള്ള സംഘം ഇവരെ പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വീരശൈവ മഹാസഭ വയനാട് ജില്ലാ സമ്മേളനവും കുടുംബസംഗമവും ഞായറാഴ്ച
Next post വിമുക്തി കാമ്പയിൻ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
Close

Thank you for visiting Malayalanad.in