.
കൽപ്പറ്റ: ആൾ ഇന്ത്യ വീര ശൈവ മഹാസഭ വയനാട് ജില്ലാ സമ്മേളനവും കുടുംബസംഗമവും ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 മണി മുതൽ കണിയാമ്പറ്റ നിവേദിത സ്കൂളിലാണ് പരിപാടി. ടി. സിദ്ദീഖ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ഒ.ആർ.കേളു എം.എൽ.എ. മുഖ്യാതിഥിയാകും.
കേരളത്തിൽ വിവിധ ജാതി പേരുകളിലായി അറിയപ്പെടുന്ന ഗൗഡർ, ഗൗഡ, ചിഗായത്ത്, ശിവ മതം തുടങ്ങിയ ജാതിക്കാരെ വീരശൈവ ലിംഗായത്ത് സമുദായത്തിൽ ഉൾപ്പെടുത്തണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒ.ബി.സി.ഒ .ഇ.സി.യിൽ ഉൾപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.
സാമൂഹിക പരിഷ്കർത്താവും തത്വചിന്തകനും നവോത്ഥാ ന നായകനും രാഷ്ട്ര തന്ത്രജ്ഞനും വീര ശൈവ ആചാര്യനുമായ ജഗത്ഗുരു ശ്രീ ബസവേശ്വരൻ വിഭാവനം ചെയ്ത വീര ശൈവ ലിംഗായത്ത് സിദ്ധാന്തം കേവലം ഒരു ജാതി വ്യവസ്ഥിതിയോ മത വിശ്വാസമോ അല്ലന്നും സമഗ്രമായ ഒരു ജീവിത ദർശനമാണെന്നും സാമൂഹിക, രാഷ്ട്രീയ ,സാമ്പത്തിക ,ത്തദ്ധ്യാത്മീക പ്രശ്നങ്ങൾക്ക് പരിഹാരമാണന്നും ഭാരവാഹികൾ പറഞ്ഞു. പത്ര സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് വി.സജീവ്, ജില്ലാ സെക്രട്ടറി സി.ആർ.സുരേന്ദ്രൻ, മറ്റ് ഭാരവാഹികളായ രാജേന്ദ്രൻ, മഞ്ജുനാഥൻ തുടങ്ങിയവർ പങ്കെടുത്തു.
. കൽപ്പറ്റ: വയനാട്ടിൽ കനത്ത മഴ തുടങ്ങി. ലക്കിടിയിൽ 103 മില്ലിമീറ്റർ മഴ ലഭിച്ചു. വൈത്തിരി ചാരിറ്റിയിൽ മണ്ണിടിഞ്ഞു. ആർക്കും പരിക്കില്ല. സ്വകാര്യ സ്ഥലത്തെ സംരക്ഷണ മതിലാണ്...
കൽപ്പറ്റ:-സംസ്ഥാന സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കും ജനദ്രോഹ നയങ്ങൾക്കു മെതിരെ യു ഡി ടി എഫ് നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യു ഡി ടി എഫ്...
വൈത്തിരി: സ്വന്തം ഉപയോഗത്തിനും വില്‍പ്പനക്കുമായി സൂക്ഷിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കോഴിക്കോട്, താമരശേരി, രാരോത്ത് വി.സി. സായൂജ്(33)നെയാണ് ലഹരി വിരുദ്ധ സ്ക്വാഡും വൈത്തിരി പോലീസും...
തിരുവനന്തപുരം : കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷനും മെട്രോ മാര്‍ട്ടും സംയുക്തമായി 2026 ജനുവരി 16 മുതല്‍ 18 വരെ എറണാകുളം അങ്കമാലി അഡ്ലക്സ് കണ്വെന്ഷന്...
- _താമരശ്ശേരി ചുരത്തിലെ ഗതാഗതകുരുക്കിന് ശാസ്ത്രീയ പരിഹാരം കാണണം_ കൽപ്പറ്റ: ഇസ്രയേൽ - അമേരിക്കൻ ഭീകരത ഫലസ്തീനികളെ കശാപ്പ് ചെയ്യുന്നത് തുടരുകയാണ്. ആയുധം പ്രയോഗിച്ചും ഭക്ഷണം നിഷേധിച്ച്...
മേപ്പാടി: ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ ചെയർമാനായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 2021-22 അദ്ധ്യായന വർഷത്തിൽ അനസ്തേഷ്യോളജി,...