മാനന്തവാടി കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്‌സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്‌ക വടശേരില്‍ എസ്‌സിവി(85)അന്തരിച്ചു. സംസ്‌കാരം നാളെ (ജൂൺ 6) രാവിലെ 11ന് വിന്‍സന്റ്ഗിരി ജനറലേറ്റ് ചാപ്പലില്‍. വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്‌സിന്റെ ഇന്ത്യയിലെ ആദ്യകാല അംഗമാണ്. ജര്‍മനിയിലെ ഫൈബുര്‍ഗ്, മധ്യപ്രദേശിലെ ബാറ്റ്കി, ആന്ധ്രപ്രദേശിലെ മേദ്രാമെറ്റ്‌ല എന്നിവിടങ്ങളിലും മാനന്തവാടിയിലും നഴ്‌സായി സേവനം ചെയ്തിട്ടുണ്ട്. കാസര്‍ഗോഡ് വടശേരില്‍ പരേതരായ ഫ്രാന്‍സിസ്-കുരുവന്‍പ്ലാക്കല്‍ മേരി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍:പരേതയായ മറിയക്കുട്ടി പനന്താനത്ത്(ചെറുപുഴ), നിര്‍മല എസ്ആര്‍എ (വാരാണസി), പരേതനായ കുട്ടിയച്ചന്‍(പാലാ), അച്ചാമ്മ വട്ടക്കുന്നേല്‍(ഭീമനടി), അസീസി(പാലാ), ബേബി (മൂവാറ്റുപുഴ),സണ്ണി (പാലാ), ബോസ്‌കോ(തിരുവനന്തപുരം), ജോസ്(കാസര്‍ഗോഡ്).