ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിൽ വാർഷിക കായികമേള സംഘടിപ്പിച്ചു.

മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ ഫുട്ബോൾ താരം മഞ്ജു ബേബി പതാക ഉയർത്തി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന കായികമേളയിൽ അത്‌ലറ്റിക്സ് ഇനങ്ങൾക്ക് പുറമെ ഫുട്ബോൾ, വോളിബോൾ, ബാഡ്‌മിന്റൺ തുടങ്ങിയ ഗ്രൂപ്പ് മത്സരങ്ങളും നടന്നു. മുഹമ്മദ്‌ റാഷിദ്, സിയാ ഫാത്തിമ എന്നിവർ മികച്ച പ്രകടനത്തോടെ വ്യക്തിഗത ചാമ്പ്യന്മാരായി തിരഞ്ഞെടുക്കപ്പെട്ടു. വിവിധ ഹൗസുകളായി തിരിഞ്ഞ് നടന്ന മത്സരങ്ങളിൽ മികച്ച പോയിന്റുകൾ നേടിയ ടീമുകൾക്ക് പ്രിൻസിപ്പാൾ ട്രോഫികൾ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18 വരെ
Next post സാംസ്കാരിക തലസ്ഥാനത്ത് കലയുടെ പൂരം
Close

Thank you for visiting Malayalanad.in