കെ.പി.സി.സി ലക്ഷ്യ ലീഡര്‍ഷിപ്പ് സമ്മിറ്റ് ദ്വിദിന ക്യാമ്പ് ജനുവരി 4,5 തിയ്യതികളിൽ വയനാട്ടിൽ
സുൽത്താൻബത്തേരി: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കെ.പി.സി.സിയുടെ നേതൃത്വത്തില്‍ നടക്കുന്ന ലക്ഷ്യ ലീഡര്‍ഷിപ്പ് സമ്മിറ്റ് ദ്വിദിന ക്യാമ്പ് ജനുവരി 4,5 തീയതികളിൽ സുല്‍ത്താന്‍ബത്തേരി സപ്ത കണ്വെന്ഷന് സെന്ററില്‍ നടക്കുമെന്ന് കെ.പി.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍ അറിയിച്ചു.
രാവിലെ 9.30ന് പതാക ഉയര്‍ത്തിയ ശേഷം നടക്കുന്ന ഉദ്ഘാടന സമ്മേളനത്തോടെ ദ്വിദിന ക്യാമ്പിന് തുടക്കമാകും. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, മുന്‍ കെ.പി.സി.സി പ്രസിഡന്ററുമാര് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരായ തിരഞ്ഞെടുപ്പ് പ്രചരണത്തിന് യോഗം രൂപം നല്‍കും.വിലക്കയറ്റം,ഭരണസ്തംഭനം, സ്വര്‍ണ്ണക്കൊള്ള ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരുകള്‍ക്കെതിരെ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ക്ക് അന്തിമരൂപം നല്‍കും. ദേശീയ,സംസ്ഥാനതലത്തിലെ സമകാലിക രാഷ്ട്രീയ വിഷയങ്ങളില്‍ വിശദമായ ചര്‍ച്ച നടത്തുന്നതോടൊപ്പം സംഘടനാ വിഷയങ്ങളും യോഗം വിശദമായി ചര്‍ച്ച ചെയ്യും. ജനുവരി 5ന് വൈകുന്നേരം 3ന് നടക്കുന്ന സമാപന സമ്മേളനത്തോടെ ക്യാമ്പ് അവസാനിക്കും..