സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഊർജ കാര്യക്ഷമത വിലയിരുത്തുന്ന ദേശീയ സൂചികയായ ‘സ്റ്റേറ്റ് എനർജി എഫിഷ്യൻസി ഇൻഡക്സ് (SEEI)’ -ൽ ഗ്രൂപ്പ് 3 വിഭാഗത്തിൽ കേരളത്തിന് ഒന്നാം റാങ്ക്. ഊർജ കാര്യക്ഷമത രംഗത്തെ സംസ്ഥാനത്തിന്റെ മികച്ച പ്രകടനത്തിനുള്ള ദേശീയതലത്തിലുള്ള പുരസ്കാരമാണ് കേരളം സ്വന്തമാക്കിയത്. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ഊർജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ പുനീത് കുമാറും, എനർജി മാനേജ്മെൻ്റ് സെൻ്റർ ഡയറക്ടർ ഡോ ആർ ഹരികുമാറും ചേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.
കാർഷിക മേഖല, വൈദ്യുത വിതരണ രംഗം, ഗതാഗതം, വ്യവസായ മേഖല, വൻകിട കെട്ടിടങ്ങൾ, ഗാർഹിക മേഖല തുടങ്ങി വിവിധ മേഖലകളിൽ ഊർജ്ജ കാര്യക്ഷമത ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ വിലയിരുത്തിയാണ് കേരളത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ഈ മേഖലകളിൽ ഊർജ്ജ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി സർക്കാർ, സർക്കാർ ഇതര സ്ഥാപനങ്ങളുടെ ധനസഹായത്തോടെ നടപ്പാക്കിവരുന്ന വിവിധ പദ്ധതികളും പ്രവർത്തനങ്ങളും പുരസ്കാര നിർണ്ണയത്തിൽ നിർണ്ണായകമായി. കൂടാതെ, രാജ്യത്ത് ആദ്യമായി ‘എനർജി കൺസർവേഷൻ ആൻഡ് സസ്റ്റെയിനബിൾ ബിൽഡിംഗ് കോഡ് റൂൾസ്’ വിജ്ഞാപനം ചെയ്ത് കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയ സംസ്ഥാനമെന്ന നിലയിൽ കേരളം കൈവരിച്ച മുന്നേറ്റവും പുരസ്കാര നേട്ടത്തിന് കാരണമായി. ഊർജ സംരക്ഷണവും സുസ്ഥിര വികസനവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ സ്വീകരിച്ച സമഗ്ര സമീപനത്തിനുള്ള ദേശീയ അംഗീകാരമാണ് ഈ പുരസ്കാരം.
കൽപ്പറ്റ.: കടുവ ദൗത്യത്തിന്റെ ഭാഗമായി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പച്ചിലക്കാട് പടിക്കംവയലിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തുന്നതിനായി വനം വകുപ്പ് സർവസങ്ങളും ഒരുക്കി. കുങ്കി ആനകളെ...
പുൽപ്പള്ളി : പെർഫോമിങ് ആർട്സിൽ ഡോക്ടറേറ്റ് നേടി കലാമണ്ഡലം റെസി ഷാജിദാസ്. ചെന്നൈ ഗ്ലോബൽ ഹ്യൂമൻ പീസ് യൂണിവേഴ്സിറ്റിയിൽ നിന്നും പെർഫോമിങ്ങ് ആർട്സിൽ ഡോക്ടറേറ്റ് നേടി കലാമണ്ഡലം...
കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്തബാധിതർക്കായി തൃക്കൈപ്പറ്റ വെള്ളിത്തോട് മുസ്ലിം ലീഗ് നിർമ്മിക്കുന്ന ഭവന സമുച്ചയ പദ്ധതി പ്രദേശം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ്...
. കേരളത്തിലും ബാംഗ്ലൂർ കേന്ദ്രീകരിച്ച് കർണ്ണാടകത്തിലും മയക്കുമരുന്ന് വിപണനം നടത്തിവന്നിരുന്ന സംഘത്തിലെ പ്രധാന കണ്ണിയായ നൈജീരിയൻ സ്വദേശി എക്സൈസിന്റെ പിടിയിലായി. മുഹമ്മദ് ജാമിയു അബ്ദു റഹീം എന്നയാളെയാണ്...
തിരുവനന്തപുരത്ത് നടന്ന 67-ാമത് സ്റ്റേറ്റ് കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ ഗേൾസ് ഹൈകിക്കിൽ ആൽഫിയ സാബുവിന് വെള്ളിമെഡൽ . നടവയൽ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്...
കൊല്ലം: ഇന്നലെ വാഹനാപകടത്തിൽ മരിച്ച ജ്യോതി ലക്ഷ്മി, ശ്രുതി ലക്ഷ്മി എന്നിവരുടെ സംസ്ക്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് കരവാളൂർ നീലാമ്മാൾ പള്ളിവടക്കതിൽ വീട്ടുവളപ്പിൽ നടക്കും. ഇരുവരുടെയും...