വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഫിഫ സമാധാന പുരസ്‌കാരം സമ്മാനിച്ചു. ഫുട്ബോൾ ലോകകപ്പിന്റെ നറുക്കെടുപ്പ് വേദിയായ വാഷിങ്ടണിലെ കെന്നഡി സെന്ററിൽ നടന്ന ചടങ്ങിലണ് ട്രംപിന് സമാധാന പുരസ്കാരം നൽകിയത്. ഫിഫയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് സമാധാന പുരസ്‌കാരം ഏർപ്പെടുത്തുന്നത്. യുഎസ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായാണ് അടുത്ത ഫുട്ബോൾ ലോകകപ്പ് മത്സരങ്ങൾ നടക്കുക. അടുത്ത വർഷം ജൂൺ 11 മുതൽ ജൂലൈ 19 വരെ നടക്കുന്ന ലോകകപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലാണ് ട്രംപിന് പുരസ്‌കാരം കൈമാറിയത്. ട്രംപിന്റെ അടുത്ത സുഹൃത്തായ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോയായിരുന്നു ട്രംപിനെ ആദരിച്ചത്.
ലോകത്തെ കൈകളിൽ താങ്ങുന്ന രൂപകൽപ്പനയിലുള്ള സ്വർണ ട്രോഫിയും മെഡലുമാണ് ട്രംപിന് സമ്മാനിച്ചത്. ഗാസ സമാധാന കരാറിന് നേതൃത്വം നൽകിയത് തുടങ്ങിയ കാരണങ്ങൾ പരിഗണിച്ചാണു പുരസ്‌കാരമെന്ന് ഇൻഫന്റീനോ വ്യക്തമാക്കി. “ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിലൊന്നാണ് ഇത്,” എന്ന് ട്രംപ് പ്രതികരിച്ചു.
നൊബേൽ സമാധാന പുരസ്‌കാരത്തെക്കുറിച്ച് മുൻപ് തന്നെ പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ചിരുന്ന ട്രംപിന്, ഫിഫയുടെ പുതിയ പുരസ്‌കാരം ലഭിക്കാനുള്ള സാധ്യതകൾ ശക്തമായിരുന്നു. ഗാസയിൽ വെടിനിർത്തലിന് ട്രംപിന്റെ പങ്ക് നിർണായകമായിരുന്നുവെന്നും ഇത്തരമൊരു സമാധാന ശ്രമത്തിന് നൊബേൽ ബഹുമതി നൽകേണ്ടതുണ്ടെന്നും ഇൻഫന്റീനോ മുൻപ് പ്രസ്താവിച്ചിരുന്നു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...